ജനാഭിമുഖ കുര്‍ബാന തുടരണമെന്നാവശ്യപ്പെട്ടുള്ള വൈദികരുടെ സമരം തുടരുന്നു

ജനാഭിമുഖ കുര്‍ബാന തുടരണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള വൈദികരുടെ സമരം തുടരുന്നു.എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് നിരാഹാര സത്യാഗ്രഹം നടത്തിവന്നിരുന്ന ഫാദര്‍ ബാബു കളത്തിലിനെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസമായി നിരാഹാരം തുടരുകയായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

ഇതേ തുടര്‍ന്ന് ഫാ.ടോം മുള്ളഞ്ചിറ നിരാഹാരം തുടങ്ങിയിട്ടുണ്ട്. സിറോ മലബാര്‍ സഭ സിനഡ് നടക്കുന്ന മൗണ്ട് സെന്റ് തോമസിന്റെ കവാടത്തില്‍ അതിരൂപത അല്‍മായ മുന്നേറ്റം പ്രതിനിധികളായ പ്രകാശ് പി. ജോണും തോമസ് കീച്ചേരിയും നിരാഹാര സമരം നടത്തുന്നുണ്ട്.

ജനാഭിമുഖ കുര്‍ബാനയ്ക്ക് അനുകൂലമായ തീരുമാനം സിനഡ് കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം.അതേസമയം ഇന്നവസാനിക്കുന്ന സിറോ മലബാര്‍ സഭ സിനഡില്‍ കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News