പാലക്കാട് ഉമ്മിനിയില്‍ വീണ്ടും പുലിയിറങ്ങിയതായി സംശയം

പാലക്കാട് ഉമ്മിനിയില്‍ വീണ്ടും പുലിയിറങ്ങിയതായി സംശയം. വൈകുന്നേരം പുലിയെ കണ്ടതായി നാട്ടുകാര്‍. എന്നാല്‍ പുലി കാട്ടിലേക്ക് മടങ്ങിയെന്ന നിഗമനത്തിലാണ് വനം ഉദ്യോഗസ്ഥര്‍. പുലിയെ കണ്ട ഭാഗത്തായി നായയുടെ തലയോട്ടി കണ്ടതാണ് വീണ്ടും ആശങ്ക ഉയര്‍ത്തിയത്. നായയെ പുലി കടിച്ചു കൊന്നതാണെന്നാണ് സംശയം.

പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ വീടിന് കുറച്ചു മാറിയുള്ള സൂര്യനഗറിലെ ഷട്ടില്‍ കോര്‍ട്ടിന് സമീപത്തായി പുലിയെ കണ്ടുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞതും ആശങ്കയ്ക്ക് ആക്കം കൂട്ടി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രി വന്ന് പരിശോധിച്ചെങ്കിലും പുലിയെ കാണാതെ മടങ്ങി.

കഴിഞ്ഞ ആഴ്ച കണ്ടെത്തിയ പുലി ക്കുഞ്ഞുങ്ങളില്‍ ഒന്നിനെ തള്ളപ്പുലി കൊണ്ടുപോയെങ്കിലും രണ്ടാമത്ത കുത്തിനെ കൊണ്ടുപോകാന്‍ വന്നിരുന്നില്ല. രണ്ടു നാള്‍ വനം വകുപ്പുകാര്‍ പുലിക്കുഞ്ഞിനെ കൂട്ടില്‍ വെച്ച് കാത്തിരുന്നതിന് ശേഷം അതിനെ തൃശൂര്‍ അകമലയിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഒരു കുഞ്ഞുമായി പുലി കാട്ടിലേക്കു തന്നെ മടങ്ങിയിരിക്കാമെന്ന നിഗമനത്തിലാണ് വനം ഉദ്യോഗസ്ഥര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News