വ്യാജ രാജിക്കത്ത്; മുസ്ലീം ലീഗില്‍ ഭിന്നത

മണ്ണാര്‍ക്കാട് ബ്ലോക് പഞ്ചായത്ത് അധ്യക്ഷ സി കെ ഉമ്മുസലമയുടെ പേരില്‍ വ്യാജ രാജിക്കത്ത് തയ്യാറാക്കിയ സംഭവത്തില്‍ മുസ്ലീം ലീഗില്‍ ഭിന്നത. മുസ്ലീം ലീഗിന് നാണക്കേടുണ്ടായ സംഭവത്തില്‍ ഉമ്മുസല്‍മയുടെ പിന്നില്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ പ്രവര്‍ത്തിച്ചെന്നാണ് പുതിയ വിവാദം. അതേസമയം ഉമ്മു സല്‍മയെന് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്തുനല്‍കി.

ബ്ലോക് പഞ്ചായത്ത് അധ്യക്ഷ സി കെ ഉമ്മുസല്‍മയെയും എസ്ടിയു നേതാവ് മണ്ണില്‍ ബാബുവിനെയും പ്രാഥമികാംഗത്വത്തില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിയ്ക്ക് കഴിഞ്ഞ ദിവസം കത്തുനല്‍കിയിരുന്നു.

പാര്‍ട്ടിയ്ക്ക് അവമതിപ്പുണ്ടാക്കിയ സംഭവത്തില്‍ മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീനും രണ്ടു ജില്ലാ സെക്രട്ടറിമാര്‍ക്കും പങ്കുണ്ടെന്നതാണ് പുതിയ വിവാദം. കഴിഞ്ഞ ജില്ലാ കമ്മിറ്റിയില്‍ ഷംസുദ്ദീനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നു. മണ്ണാര്‍ക്കാട്ടെ സംഘടനാപരമായ കാര്യങ്ങളില്‍ ഇടപെടാതെ മാറി നില്‍ക്കാറുള്ള എംഎല്‍എ ഇക്കാര്യത്തില്‍ അമിത താല്‍പ്പര്യം കാണിച്ചതില്‍ ദുരൂഹതയുണ്ട്.

പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന രാജിക്കത്ത് തയ്യാറാക്കിയതില്‍ ചില നേതാക്കളുടെ സഹായമുണ്ടെന്നും ജില്ലാ നേതൃത്വം സംശയിയ്ക്കുന്നു. നേതൃത്വവുമായി ഭിന്നതയിലായിരുന്ന ഉമ്മുസല്‍മയെ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നതിനായി വ്യാജ രാജിക്കത്ത് നല്‍കിയിരുന്നു.

ഇതിനെതിരേ ഉമ്മുസല്‍മ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. അനുകൂല വിധി ലഭിച്ചതോടെ ലീഗ് നേതൃത്വം വെട്ടിലായി. വ്യാജ രേഖ ചമച്ചെന്ന ഉമ്മുസല്‍മയുടെ പരാതിയില്‍ നേതാക്കള്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ രാജിക്കത്ത് നല്‍കിയത് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള പിഎംഎ സലാമിന്റെ അറിവോടെയാണെന്ന് ഉമ്മുസല്‍മ ആരോപിച്ചിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News