യുപിയിൽ ബിജെപിക്ക് വെല്ലുവിളി ഉയർത്തി സമാജ് വാദി പാർട്ടി

നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ  ഉത്തർപ്രദേശിൽ ബിജെപിക്ക് വെല്ലുവിളി ഉയർത്തി അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി. ബി ജെ പി യിൽ നിന്ന് രാജിവെച്ച മുൻ മന്ത്രിമാരേയും എംഎൽഎമാരേയും എസ് പിയിലെത്തിച്ച അഖിലേഷ് ദളിത്-പിന്നാക്ക വോട്ടുകളാണ് ലക്ഷ്യം വെയ്ക്കുന്നത്.

അതേസമയം കൊഴിഞ്ഞു പോക്ക് തടയാൻ ഇടപെടൽ നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബിജെപി ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ഉത്തർപ്രദേശിൽ പ്രതിപക്ഷ പാർട്ടികൾ ഭിന്നിച്ച് നിൽക്കുന്നത് ഗുണം ചെയ്യുമെന്ന് ബി ജെ പി കരുതു ന്നുണ്ടെങ്കിലും പ്രതിപക്ഷ നിരയിൽ അഖിലേഷ് യാദവ് അവസാന ലാപ്പിൽ വൻ മുന്നേറ്റം നടത്തുന്ന് ബി ജെ പി യെ ആശങ്കപ്പെടുത്തുന്നുണ്ട്.

അധികാരം തുടരുമെന്നാണ് അഭിപ്രായ സർവ്വേകളെല്ലാം വ്യക്തമാക്കുന്നതെങ്കിലും ബിജെപി എം.എൽ.എ മാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.അതിനിടെയാണ്  മന്ത്രിമാരുൾപ്പെടെ രാജി വെച്ച എം.എൽ . എമാർ എസ്.പി യിൽ ചേർന്നിരിക്കുന്നത്. കൂടുതൽ MLA മാർ  എസ്പിയിൽ ചേരുമെന്നാണ് വിവരം.

കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ കൈവിടാതിരുന്ന ദലിത് പിന്നാക്ക വിഭാഗം വോട്ടുകളിൽ അഖിലേഷ് യാദവ് ഇത്തവണ വലിയ ചോർച്ചയുണ്ടാകുമെന്ന ആശങ്ക ദേശീയ നേത്യത്വത്തിന്ന് ഉണ്ട്.

ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥി പട്ടിക പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ യോഗി ആദിത്യനാഥിന് കേന്ദ്രനേതൃത്വം നിർദ്ദേശം നൽകി കഴിഞ്ഞു. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ച്  തിരഞ്ഞെടുപ്പ് പ്രചാരണത്തിലും  അഖിലേഷ് വൻ മുന്നേറ്റം നടത്തുമ്പോൾ ഭരണത്തുടർച്ച  അത്രമേൽ അനായാസമാകില്ല ബി ജെ പിക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News