അമ്മയ്ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച ‘നന്നമ്മ സൂപ്പര്‍ സ്റ്റാര്‍’ എന്ന കന്നഡ റിയാലിറ്റി ഷോ ബാലതാരം സമന്വി രൂപേഷ് (6) അപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കനകപുരറോഡിലെ വജറഹള്ളി ക്രോസില്‍ 223-ാം നമ്പര്‍ മെട്രോ തൂണിനുസമീപം ടിപ്പര്‍ സ്കൂട്ടറിലിടിച്ചാണ് അപകടം. ടെലിവിഷന്‍ താരമായ അമ്മ അമൃത നായിഡുവിനെ (34) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമന്‍വിയുടെ അച്ഛന് രൂപേഷ് ഹുളിമാവില്‍ ട്രാഫിക് വാര്‍ഡനാണ്.
ഷോപ്പിങ്ങിനുശേഷം അമൃതയും സമന്‍വിയും സ്കൂട്ടറില്‍ വീട്ടിലേക്കു പോവുകയായിരുന്നു. ഈ സമയം കൊനനകുണ്ഡെ ക്രോസില്‍നിന്ന് നൈസ് റോഡിലേക്ക് അതിവേഗത്തില്‍ പോയ ട്രക്ക് സ്കൂട്ടറിന്റെ പിറകില്‍ ഇടിച്ചു. ഇതേത്തുടര്‍ന്ന് ഇരുവരും റോഡില്‍ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമന്‍വിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ടിപ്പര്‍ ഡ്രൈവര്‍ മഞ്ജെ ഗൗഡയെ കുമാരസ്വാമിലേ ഔട്ട് ട്രാഫിക് പൊലീസ് അറസ്റ്റുചെയ്തു. പ്രമുഖ ഹരികഥ കലാകാരന് ഗുരുരാജുലുവിന്റെ കൊച്ചുമകളാണ് സമന്വി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here