സമാജ്‌വാദി പാർട്ടിയുമായുള്ള സഖ്യസാധ്യത തള്ളി ചന്ദ്രശേഖർ ആസാദ്

ആസാദ് സമാജ് പാര്‍ട്ടിയും സമാജ്വാദി പാര്‍ട്ടിയുമായുള്ള (എസ്പി) സഖ്യ സാധ്യത തള്ളി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആസാദ് സമാജ് പാര്‍ട്ടിയും സമാജ്വാദി പാര്‍ട്ടിയുമായുള്ള (എസ്പി) സഖ്യ സാധ്യത തള്ളിയത്.

”അഖിലേഷ് യാദവിനെ കാണാന്‍ താന്‍ രണ്ട് ദിവസം ലഖ്നൗവിലുണ്ടായിരുന്നതായി ആസാദ് വ്യക്തമാക്കി. തന്നെ വിളിക്കാതെ അദ്ദേഹം അപമാനിച്ചു. തങ്ങളുടെ നേതാവും സമാജ്വാദി പാര്‍ട്ടിയില്‍ ചേരുമെന്ന് എന്റെ ആളുകള്‍ ഭയപ്പെട്ടു. അഖിലേഷ് ജിക്ക് ദലിതരെ ആവശ്യമില്ല. അഖിലേഷിന് ‘സാമൂഹിക നീതി’ എന്താണെന്ന് മനസിലാക്കാന്‍ കഴിയുന്നില്ലെന്നും ദലിതുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മൗനം പാലിക്കുകയാണെന്നും ചന്ദ്രശേഖര്‍ ആസാദ് ചൂണ്ടിക്കാട്ടിഅഖിലേഷ് യാദവിനെ തന്റെ ജ്യേഷ്ഠസഹോദരനായാണ് താന്‍ കണക്കാക്കിയത്. സാമൂഹിക നീതിക്ക് വേണ്ടിയുള്ള എന്റെ പോരാട്ടം തുടരും, ഞാന്‍ പ്രതിപക്ഷത്തെ ഒന്നിപ്പിക്കും, അല്ലെങ്കില്‍ ഞാന്‍ സ്വയം പോരാടും. ആസാദ് പറഞ്ഞു. ”

ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യം ഇന്ത്യ ടുഡേയോട് ആസാദ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ വെളിപ്പെടുത്തല്‍. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുമായും (ബിഎസ്പി) എസ്പിയുമായും കൈകോര്‍ക്കാന്‍ ശ്രമിച്ചതായി ആസാദ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News