ഫ്രാങ്കോമുളയ്ക്കല്‍ കേസില്‍ ചര്‍ച്ചയായി പ്രോസിക്യൂഷന്‍റെ നിസ്സഹായവസ്ഥ

ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിലെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ നിയമവൃത്തങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് പ്രോസിക്യൂഷന്‍റെ നിസ്സഹായവസ്ഥ.

പരാതിയിലെയും മൊഴികളിലെയും പൊരുത്തക്കേടുകളാണ് ബിഷപ്പ് ഫ്രാങ്കോയ്ക്ക് അനുകൂലമായതെന്നിരിക്കെ ഇക്കാര്യത്തില്‍ പ്രോസിക്യൂഷന് വീഴ്ചസംഭവിച്ചതായി കാണാനാവില്ലെന്ന് നിയമവിദഗ്ധര്‍ പറഞ്ഞു.

പരാതിയില്‍ ന്യൂനതകളുണ്ടെങ്കില്‍ അത് കേസിനെ ബാധിക്കും.മൊഴിയിലെ വിശ്വാസ്യതയില്ലായ്മ ചൂണ്ടിക്കാട്ടിയ കോടതി പോലീസിനെയും പ്രോസിക്യൂഷനെയും അവിശ്വസിച്ചിട്ടില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സാഹചര്യത്തെളിവുകളും ഇരയുടെ മൊഴിയും ഉള്‍പ്പടെ  സൂക്ഷ്മമായി പരിശോധിച്ചാണ് സാധാരണ ഗതിയില്‍ ബലാല്‍സംഗക്കേസുകളില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കുക.എന്നാല്‍ ബിഷപ്പ് ഫ്രാങ്കൊ കേസിന് ആധാരമായ പരാതിയില്‍ത്തന്നെ ബലക്ഷയമുള്ളതായി കോടതി കണ്ടെത്തിയതോടെ അന്വേഷണ സംഘത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും നിസ്സഹായവസ്ഥയാണ് നിയമവൃത്തങ്ങളില്‍ ചര്‍ച്ചയായി മാറുന്നത്.

പരാതിക്കാരിയെയും സാക്ഷികളെയും സമയബന്ധിതമായി കോടതിക്കുമുന്‍പാകെ വിസ്തരിച്ചെങ്കിലും മൊഴികളിലെ പൊരുത്തക്കോടുകള്‍ പ്രതിഭാഗത്തിന് സഹായകമാവുകയായിരുന്നു.ഇത് പോലീസിന്‍റെയും പ്രോസിക്യൂഷന്‍റെെ വീഴ്ചയായി കാണാനാവില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കന്യാസ്ത്രീയുടെ മൊഴി മുഖവിലക്കെടുക്കാതിരുന്ന കോടതി പ്രോസിക്യൂഷനെ അവിശ്വസിച്ചിട്ടില്ലെന്ന് അഭിഭാഷകനായ മുന്‍ എം പി ഡോ.സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

വിധിക്കെതിരെ അപ്പീലിന് വലിയ സാധ്യതയാണുള്ളതെന്നും ഇക്കാര്യത്തില്‍ മേല്‍ക്കോടതിയുടെ പരിശോധനയുണ്ടാകുന്നത് പൊതുജനതാല്‍പ്പര്യത്തിനുതകുന്നതാണെന്നും അഡ്വ.കെ രാംകുമാര്‍ പറഞ്ഞു. പീഡനക്കേസ് പരാതികളിലെ, പോരായ്മകള്‍ എങ്ങനെ നികത്തണമെന്നതിന് ഒരു പാഠമാകുന്ന വിധിയാണിതെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here