ജോൺ ബ്രിട്ടാസ് എം പിയുടെ പ്രത്യേക ശുപാർശ; പുലിക്കുരുമ്പ – പുറഞ്ഞാൺ റോഡിന് ഒടുവിൽ ശാപമോക്ഷം

പുലിക്കുരുമ്പ – പുറഞ്ഞാൺ റോഡിന് ഒടുവിൽ ശാപമോക്ഷം
മെക്കാഡം ടാറിങിന് നബാർഡ് ഫണ്ട് അനുവദിച്ചു. കണ്ണൂർ ജില്ലയിലെ നടുവിൽ ഗ്രാമ പഞ്ചായത്തിലെ പുലിക്കുരുമ്പ – പുറഞ്ഞാൺ റോഡ് വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തുക എന്ന ജനങ്ങളുടെ ദീർഘകാല ആവശ്യം ഒടുവിൽ സാക്ഷാത്കരിക്കപ്പെടുന്നു.

രാജ്യസഭാംഗം  ജോൺ ബ്രിട്ടാസ് എം പിയുടെ പ്രത്യേക ശുപാർശപ്രകാരം നബാർഡും പൊതുമരാമത്ത് വകുപ്പും ചേർന്ന് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ റോഡ് നവീകരിക്കുന്നത്.
റോഡ് വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദ്രുതഗതിയിലാക്കിയ മന്ത്രി മുഹമ്മദ് റിയാസിനും മറ്റ് പ്രതിനിധികൾക്കും ബ്രിട്ടാസ് എം പി നന്ദി അറിയിച്ചു.

അഞ്ച് കോടി രൂപ മുടക്കി മെക്കാഡം ടാറിങ്ങോടെയാണ് ഈ പാത വീതികൂട്ടി വികസിപ്പിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് വെള്ളിയാഴ്ച പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കി. നേരത്തെ നബാർഡിന്റെയും ധനവകുപ്പിന്റെയും അനുമതി ഈ പ്രവൃത്തിക്ക് ലഭിച്ചിരുന്നു

ദീർഘകാലമായി ശോചനീയാവസ്ഥയിലായിരുന്ന ഈ റോഡിന്റെ ദുരവസ്ഥ നടുവിൽ ഗ്രാമപഞ്ചായത്ത് ബഹു: രാജ്യസഭ എംപി ശ്രീ ജോൺ ബ്രിട്ടാസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്ന് അദ്ദേഹം ബഹു: പൊതുമരാമത്ത് വകുപ്പുമന്ത്രി ശ്രീ മുഹമ്മദ് റിയാസുമായും ധനവകുപ്പുമായും നബാർഡുമായും ബന്ധപ്പെട്ടതിനെ തുടർന്നാണ് ഈ വർഷത്തെ നബാർഡ് പദ്ധതി വിഹിതത്തിൽ തന്നെ ഈ വർക്ക് ഉൾപ്പെടുത്തുന്നതിന് അംഗീകാരം ലഭിച്ചത്.

ഈ പദ്ധതിയുടെ സാക്ഷാത്കാരത്തിനായി പരിശ്രമിച്ച ശ്രീ ജോൺ ബ്രിട്ടാസ് എംപിയെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസിനേയും നടുവിൽ ഗ്രാമപഞ്ചായത്ത് അഭിനന്ദിച്ചു.

സ്വന്തം നാടിൻറെ റോഡ് വികസനത്തെ കുറിച്ച് ജോൺ ബ്രിട്ടാസ് എം പി ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ;

ഹിൽ ഹൈവേയും ഒടുവള്ളി-കുടിയാന്മല റോഡ് നവീകരണവും വന്നപ്പോൾ വിട്ടു പോയ ഒരു കുഞ്ഞു റോഡാണ് പുലിക്കുരുമ്പ-പുറഞ്ഞാൺ പാത. കുഞ്ഞുനാളിൽ ഒരുപാട് നടന്നിട്ടുള്ള റോഡ്. അടുത്തകാലം വരെ നാട്ടിൽ പോകുമ്പോൾ രാവിലേയുള്ള നടത്തത്തിന് ഈ വഴി തെരെഞ്ഞെടുക്കുമായിരുന്നു. ഇരുവശവും പച്ചപ്പ്‌… ഗ്രാമീണതയുടെ സമൃദ്ധി…
നാട്ടുകാരുടെ ഏറെക്കാലത്തെ ആഗ്രഹം ആയതുകൊണ്ട് പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസിന് പ്രത്യേകം നിവേദനം നൽകി. അദ്ദേഹം തുടക്കം മുതൽ പിന്തുണ നൽകി. ധനവകുപ്പും നബാർഡും പച്ചക്കൊടി വീശി. അഞ്ചു കോടി രൂപ മുടക്കി ഈ റോഡ് മെക്കാഡം ടാറിങ് നടത്താനുള്ള ഉത്തരവ് ഇന്നലെ ഇറങ്ങി. എല്ലാവർക്കും നന്ദി.
ഈ റോഡിന് വേണ്ടി നിരന്തരം എന്നെ ബന്ധപ്പെട്ട ഒരുപാടു പേരുണ്ട്. നടുവിൽ പഞ്ചായത്തിന്റെ സാരഥികൾ, മെമ്പർ ജോസ്, സിറോഷ് തോമസ്, സുനിൽ അഗസ്റ്റിൻ, വർഗീസ്.. ആ പട്ടിക നീളുന്നു.
നല്ല റോഡുകൾ വരട്ടെ…
നാടും നഗരവും വളരട്ടെ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News