കുഞ്ഞുങ്ങൾക്ക് ശർക്കര നൽകാറുണ്ടോ? എന്നാൽ ഇത് കൂടി അറിയൂ …

കുഞ്ഞുങ്ങള്‍ക്ക് പഞ്ചസാരയേക്കാള്‍ ദഹന പ്രക്രിയയ്ക്ക് സഹായിക്കുന്ന ഒന്നാണ് ശര്‍ക്കര. ശര്‍ക്കര ആഹാരത്തിലുള്‍പ്പെടുത്തുന്നത് കുട്ടികളുടെ അസ്ഥികള്‍ക്ക് ബലം ലഭിക്കാന്‍ സഹായിക്കും. ശര്‍ക്കര അയേണ്‍ സമ്പുഷ്ടമാണ്. ഇതിനാല്‍ തന്നെ ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് ശര്‍ക്കര ഏറെ നല്ലതാണ്.

കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മതിയായ അളവില്‍ ഇരുമ്പ് ലഭിക്കാനും അപര്യാപ്തത ഒഴിവാക്കാനും സഹായിക്കും. പല കുട്ടികള്‍ക്കുമുള്ള പ്രശ്‌നമാണ് വിളര്‍ച്ച. ഇതിനുള്ള നല്ല പരിഹാരം ശര്‍ക്കര നല്‍കുക എന്നതു കൂടിയാണ്.

അലര്‍ജി പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതില്‍ കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം എല്ലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. കുഞ്ഞുങ്ങളുടെ എല്ലിന്റേയും പല്ലിന്റെയും ആരോഗ്യത്തിന് ഇതേറെ നല്ലതാണ്.

ഇതിലെ 80 ശതമാനവും സിംപിള്‍ ഷുഗറാണ്. ഇതിനാല്‍ തന്നെ കുഞ്ഞുങ്ങളുടെ പല്ലിന് മധുരം കേടു വരുത്തുമെന്ന കാര്യവും ഇതിലില്ല.മാത്രമല്ല കുട്ടികള്‍ക്ക് നല്ല പ്രതിരോധ ശേഷി നല്‍കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ശര്‍ക്കര. ശര്‍ക്കര കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ചെറിയ രോഗങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News