ഫ്രാങ്കോ കേസ്; വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാനോരുങ്ങി പൊലീസ്. കോട്ടയം എസ് പി പ്രോസിക്യൂട്ടറോട് നിയമോപദേശം തേടി. അതേസമയം വൈക്കം ഡിവൈഎസ്പി എ ജെ തോമസ് കുറുവിലങ്ങാട്ട് മഠത്തിലെത്തില്‍ സന്ദര്‍ശനം നടത്തി.

ഫ്രാങ്കോ മുളയ്ക്കിലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷണന്‍ സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് പൊലീസും പ്രോസിക്യൂഷനും ആലോചിക്കുന്നത്.ആദ്യപടിയെന്നൊണം പബ്ലിക് പ്രോസിക്യൂട്ടറില്‍ നിന്ന് കോട്ടയം എസ് പി നിയമോപദേശം തേടി.

പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ ബാബു ഇന്നലെ തന്നെ അതിജീവിതയെ സര്‍ന്ദര്‍ശിച്ചു വിവരങ്ങള്‍ ബോധിപ്പിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴി കോടതി തള്ളിക്കളഞ്ഞത് നിസ്സാര പൊരുത്തക്കേടുകളുടെ പേരില്‍ എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. വാദി ഭാഗം സാക്ഷികളുടെ മൊഴി കോടതി വിശ്വാസത്തില്‍ എടുത്തില്ലെന്നും പൊലീസിന് ആക്ഷേപമുണ്ട്.

വൈക്കം ഡിവൈഎസ്പി എ ജെ തോമസ് കുറവിലങ്ങാട് മഠത്തില്‍ സന്ദര്‍ശനം നടത്തി.വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സിസ്റ്റര്‍ അനുപമ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയായിരുന്ന് വൈക്കം ഡിവൈഎസ്പിയുടെ സന്ദര്‍ശനം. പ്രതിക്ക് അനുകൂലമായ വിധി പുറത്തുവന്നിട്ടും പ്രാക്‌സിക്യൂഷനും പോലീസിനും അനുകൂലമായ നിലപാടാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ സ്വീകരിച്ചിട്ടുള്ളത്.

വിഷയത്തില്‍ സഭയ്ക്കുള്ളിലും പോരാട്ടം തുടരാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പിസി ജോര്‍ജിനെ വീട്ടില്‍ സന്ദര്‍ശനം നടത്തി. കുടിക്കാഴച്ചയ്ക്ക് ശേഷം പരാതിക്കാരിയെ കന്യാസ്ത്രീക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പി സി ജോര്‍ജ് നടത്തിയത്.വിചാരണക്കോടതി വിധിക്കെതിരെ അധിവേഗം തന്നെ അപ്പീല്‍ നല്‍കാനാണ് പൊലീസ് പ്രോസിക്യൂഷനും ശ്രമിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News