അൽവാറിൽ ഭിന്നശേഷിക്കാരി കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

രാജസ്ഥാനിലെ ആൽവാറിൽ ഭിന്നശേഷിക്കാരിയെ രക്തസ്രാവത്തോടെ കണ്ടെത്തിയ സംഭവത്തിൽ 14 കാരി കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. തിജാര മേല്‍പ്പാലത്തില്‍ രക്തംവാർന്ന നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ മുറിവുകളുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട്‌ ഉണ്ടെങ്കിലും പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.. ഇതോടെ അന്വേഷണത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ആരോപിച്ച് വിമർശനം ശക്തമാകുകയാണ്

രാജസ്ഥാനിലെ അല്‍വാറില്‍ തിജാര മേല്‍പ്പാലത്തില്‍ കടുത്ത രക്തസ്രാവത്തോടെ കണ്ടെത്തിയ പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് വലിയ വിവാദങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയാണ് തിജാര മേല്‍പ്പാലത്തില്‍ രക്തംവാർന്ന നിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്. സ്വകാര്യ ഭാഗത്ത് പരിക്കുകളേറ്റ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം.

പെണ്‍കുട്ടിയുടെ ശരീരത്തിലെ മുറിവുകളൊന്നും ബലാത്സംഗത്തിനിരയായെന്ന് സൂചിപ്പിക്കുന്നില്ലെന്ന് അല്‍വാര്‍ എസ്‌പി തേജസ്വനി ഗൗതം പറഞ്ഞു. മെഡിക്കല്‍ വിദഗ്‌ധരുടെ റിപ്പോര്‍ട്ടിന്‍റേയും കണ്ടെത്തലുകളുടേയും അടിസ്ഥാനത്തില്‍ ബലാത്സംഗത്തിന് യാതൊരു സാധ്യതയുമില്ലെന്ന് എസ്‌പി വിശദീകരിച്ചു.

എന്നാൽ സ്വകാര്യ ഭാഗങ്ങളിലടക്കമുള്ള മുറിവുകൾ എങ്ങനെ സംഭവിച്ചുവെന്ന് പോലീസിന് ഇതുവരെ കണ്ടെത്താറായിട്ടില്ല… നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയ തീജാര മേൽപ്പാലത്തിന്റെ ഒഴികെയുള്ള cctv ദൃശ്യങ്ങൾ പോലീസിന് ലഭിക്കുകയും ചെയ്തിരുന്നു..

പെൺകുട്ടി തന്‍റെ ഗ്രാമത്തിൽ നിന്ന് 25 കിലോമീറ്ററോളം ഒരു ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് അൽവാർ നഗരത്തിലെത്തി, തുടർന്ന് തിജാര മേല്‍പ്പാലത്തിലെത്തുകയായിരുന്നു.മറ്റ് 8-10 യാത്രക്കാർക്കൊപ്പമാണ് പെൺകുട്ടി യാത്ര ചെയ്‌തത്.

ഓട്ടോറിക്ഷ പരിശോധിച്ച ഫോറൻസിക് വിദഗ്‌ധരുടെ സംഘം സംശയാസ്‌പദമായ ഒന്നും വാഹനത്തില്‍ നിന്ന് കണ്ടെത്തിയിട്ടില്ലെന്നും പോലിസ് അറിയിച്ചു..എന്നാൽ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ആരോപിച്ച് സാമൂഹ്യമാദ്യമങ്ങളിൽ ഉൾപ്പടെ പോലീസിനെതിരെ വിമർശനം ശക്തമാകുകയാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിർദേശം നൽകിയിട്ടുണ്ട്…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News