‘അവിടെ തന്നെ ഇരുന്നോളൂ, ഇവിടേക്ക് വരണ്ട’; യോഗിയെ പരിഹസിച്ച് അഖിലേഷ് യാദവ്

യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂരില്‍ മത്സരിക്കുന്നതിനെ പരിഹസിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് രംഗത്തെത്തുകയായിരുന്നു അദ്ദേഹം.

‘നേരത്തെ അവര്‍ പറഞ്ഞുകൊണ്ടിരുന്നത് യോഗി അയോധ്യയില്‍ നിന്നും മത്സരിക്കുമെന്നാണ്, പിന്നെ പറയുന്നു അദ്ദേഹം മഥുരയില്‍ നിന്നും മത്സരിക്കുമെന്ന്, ഇടയ്ക്ക് പ്രയാഗ്രാജില്‍ നിന്നും മത്സരിക്കുമെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ നോക്കൂ. ബി.ജെ.പി അദ്ദേഹത്തെ ഗൊരഖ്പൂരിലേക്ക് തന്നെ അയച്ചിരിക്കുകരയാണ്. യോഗി അവിടെ തന്നെ ഇരുന്നാല്‍ മതി. അദ്ദേഹം അവിടെ നിന്നും ഇവിടേക്ക് വരണ്ട,’ അഖിലേഷ് പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂര്‍ നിയമസഭാ സീറ്റില്‍ മത്സരിക്കുമെന്നാണ് ഉത്തര്‍പ്രദേശ് ബി.ജെ.പിയുടെ ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാന്‍ പ്രഖ്യാപിച്ചത്. 12 മണിയോടെയാണ് ബി.ജെ.പി തങ്ങളുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്.

ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് ബി ജെ പി പി പ്രഖ്യാപിച്ചത്.. ഒന്നാം ഘട്ടം വോട്ടെടുപ്പുള്ള 58 സീറ്റില്‍ 57 ലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 55 സീറ്റില്‍ 38 സീറ്റിലേക്കുമുള്ള സ്ഥാനാര്‍ത്ഥി പട്ടികയും ബി ജെ പി പുറത്തുവിട്ടു.

അതേസമയം യോഗി ആദിത്യനാഥ്‌ അയോധ്യയിലോ, മധുരയിലോ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും യോഗി ഗോരഖ്പൂരിൽ നിന്നാകും ജനവിധി തേടുക.. രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞത് പ്രചരണായുധമാക്കി യോഗിയെ അയോധ്യയില്‍ മത്സരിപ്പിക്കാനായിരുന്നു ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.

എന്നാൽ ക്ഷേത്ര ഭൂമി ഇടപാടുമായും മറ്റും അഴിമതി ആരോപണങ്ങളും സാമ്പത്തിക തിരിമറി ആരോപണങ്ങളും പുറത്ത് വന്നതോടെയാണ് യോഗി സുരക്ഷിതമായ ഗൊരക്പൂരിലേക്ക് പോയത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രയാഗ് രാജ് ജില്ലയിലെ സിരഥുവില്‍ നിന്നാണ് മത്സരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബി ജെ പിയുടെ ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാനാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News