അഴിമതിയിൽ മുങ്ങി യോഗി, അയോധ്യയിൽ മത്സരിപ്പിക്കില്ല

യുപി തെരഞ്ഞെടുപ്പിൽ അയോധ്യയിൽ നിന്നും യോഗി ആദിത്യനാഥിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി ബിജെപി. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടർന്നാണ് ഗോരഖ്പൂരിൽ തന്നെ മത്സരിക്കാനുള്ള തീരുമാനം..അതേസമയം ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു..

ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് ബി ജെ പി പി പ്രഖ്യാപിച്ചത്.. ഒന്നാം ഘട്ടം വോട്ടെടുപ്പുള്ള 58 സീറ്റില്‍ 57 ലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 55 സീറ്റില്‍ 38 സീറ്റിലേക്കുമുള്ള സ്ഥാനാര്‍ത്ഥി പട്ടികയും ബി ജെ പി പുറത്തുവിട്ടു.

അതേസമയം യോഗി ആദിത്യനാഥ്‌ അയോധ്യയിലോ, മധുരയിലോ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും യോഗി ഗോരഖ്പൂരിൽ നിന്നാകും ജനവിധി തേടുക.. രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞത് പ്രചരണായുധമാക്കി യോഗിയെ അയോധ്യയില്‍ മത്സരിപ്പിക്കാനായിരുന്നു ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.

എന്നാൽ ക്ഷേത്ര ഭൂമി ഇടപാടുമായും മറ്റും അഴിമതി ആരോപണങ്ങളും സാമ്പത്തിക തിരിമറി ആരോപണങ്ങളും പുറത്ത് വന്നതോടെയാണ് യോഗി സുരക്ഷിതമായ ഗൊരക്പൂരിലേക്ക് പോയത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രയാഗ് രാജ് ജില്ലയിലെ സിരഥുവില്‍ നിന്നാണ് മത്സരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബി ജെ പിയുടെ ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാനാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News