കാണുമ്പോൾ തന്നെ അതിശയിച്ച് നിക്കല്ലേ; വേഗം ഉണ്ടാക്കിക്കോളിൻ ‘അതിശയ പത്തിരി’

തയ്യാറാക്കുന്ന വിധം..

ചിക്കനിലേക്ക് മുക്കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വെള്ളമൊഴിച്ച് വേവിക്കാം.

പാനില്‍ മൂന്നു സവാള ചെറുതായി അരിഞ്ഞതും ആറ് പച്ചമുളകും ഇട്ട് വഴറ്റിയെടുക്കാം. മുക്കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍ മുളകുപൊടിയും ചേര്‍ത്തുകൊടുക്കാം. അഞ്ച് തക്കാളിയും ചേര്‍ത്ത് വാട്ടിയെടുക്കാം. ഇതിലേക്ക് അഞ്ച് മുട്ട അടിച്ചത് ചേര്‍ത്ത് കൊടുക്കാം. മുട്ട ഫില്ലിങിനുള്ള കൂട്ട് മാറ്റിവെക്കാം..

മറ്റൊരു പാനില്‍ ആവിശ്യത്തിന് സവാളയെടുത്ത് വഴറ്റാം. ഇതിലേക്ക് വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി ഇടിച്ചത് ചേര്‍ക്കാം. സവാള എത്രവേണമെങ്കിലും എടുക്കാവുന്നതാണ്. നന്നായി വഴറ്റിയെടുക്കാം. വെന്തുടയാന്‍ പാടില്ല. മൂന്നു ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും ഒരു ടീസ്പൂണ്‍ മുളകുപൊടിയും രണ്ട് മല്ലിപൊടി അര ടീസ്പൂണ്‍ ഗരം മസാല ഇട്ട് വഴറ്റിയെടുക്കാം. നെയ്യ് ചേര്‍ക്കുന്നത് നല്ലതാണ്.

വേവിച്ച് വെച്ച ചിക്കന്‍ ഇടിച്ചത് ചേര്‍ത്ത് കൊടുക്കാം. ഇതിലേക്ക് മല്ലിയില ചേര്‍ക്കാം. നന്നായി ഇളക്കിയശേഷം മാറ്റിവെക്കാം. ഇതാണ് ചിക്കന്‍ ഫില്ലിങ്. ബീഫും ഇതുപോലെ ആക്കാവുന്നതാണ്.

ഇനി മറ്റൊരു ബൗളില്‍ ഒരു മുട്ടയും ഒരു കപ്പ് ഗോതമ്പുപൊടിയും ഒരു കപ്പ് മൈദയും ചേര്‍ത്ത് മിക്‌സ് ചെയ്യാം. ഉപ്പും വെള്ളവും ചേര്‍ത്ത് കട്ടിയുള്ള കൂട്ട് തയ്യാറാക്കാം. ഇത് പാനിലേക്ക് ഒഴിച്ച് ദോശപോലെയാക്കാം.

ചെയ്യാനുള്ള എഗ് മിക്ച്വര്‍ തയ്യാറാക്കി വെക്കാം. രണ്ടോ മൂന്നോ മുട്ടയെടുത്ത് കുരുമുളകും ഉപ്പും എലയ്ക്ക, കാല്‍ കപ്പ് തേങ്ങാപ്പാലും ചേര്‍ത്ത് ലൂസാക്കി വെക്കാം.

ഇനി ഉണ്ടാക്കിവെച്ച ദോശ പാലില്‍ മുക്കിയെടുക്കുക. ഇത് ഒരു പാനിലേക്ക് വെച്ച് ലെയര്‍ ചെയ്‌തെടുക്കാം. ഇതിലേക്ക് ചിക്കന്‍ മിക്‌സ് ചേര്‍ത്ത് ലെയര്‍ ചെയ്യാം. ചിക്കന്‍ ഫില്ലിങ് ഇട്ട് മറ്റൊരു ദോശ മുകളിലേക്ക് വെച്ച് അടുത്ത മുട്ട ഫില്ലിങും ചേര്‍ക്കാം. ഈ ഫില്ലിങ് ഒരു തവണ കൂടി റിപ്പീറ്റ് ചെയ്യാം.

അതിനുശേഷം തയ്യാറാക്കി വെച്ച എഗ് മിക്ച്വര്‍ ഇതിന്റെ മുകളിലേക്ക് ചേര്‍ത്തു കൊടുക്കാം. പാത്രം മൂടിവെച്ച് ഗ്യാസില്‍ വെച്ച് ചെറിയ തീയില്‍ ചൂടാക്കാം. കേക്ക് പോലുള്ള രൂപത്തിലായി വരുന്നവരെ വെക്കാം. രുചികരമായ അതിശയപ്പത്തിരി തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News