ചായക്കൊപ്പം മലബാർ സ്പെഷ്യല്‍ ഉന്നക്കായ് ആയാലോ

ആവശ്യമുള്ള ചേരുവകൾ
അധികം പഴുക്കാത്ത രണ്ടു ഏത്തക്ക
തേങ്ങാ ചിരകിയത് മുക്കാൽ കപ്പ്
പഞ്ചസാര 2 ടേബിൾ സ്പൂൺ
ഏലക്ക പൊടി കാൽ ടീസ് സ്പൂൺ
കിസ്മിസും അണ്ടിപരിപ്പും
നെയ്യ് രണ്ടു ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ഏത്തക്ക പുഴുങ്ങുക. അതെടുത്തു തൊലി കളഞ്ഞു അതിനുള്ളിലെ കുരു കളഞ്ഞെടുക്കുക.അതിനു ശേഷം ചപ്പാത്തി മാവു പോലെ ഉടച്ചെടുക്കുക.പാനിൽ എണ്ണ ചൂടാക്കുക അതിൽ അണ്ടിപരിപ്പും കിസ്മിസും ഇടുക.ശേഷം ചിരകി വെച്ചിരിക്കുന്ന തേങ്ങ ചേർത്തതിന് ശേഷം ഏലക്ക പൊടിയും പഞ്ചസാരയും ചേർക്കുക. നന്നായി വഴറ്റുക.ബ്രൗൺ കളർ ആകുന്നതിനു മുന്പായി തീ ഓഫ് ചെയ്യുക.

പിന്നീട് ചപ്പാത്തി മാവ് പോലെ കുഴച്ചു വെച്ചിരിക്കുന്ന ഏത്തക്ക ഉണ്ടയാക്കി അത്‌ ചെറുതായിട്ട് പരത്തുക.അതിനുള്ളിൽ തേങ്ങ കൊണ്ടുണ്ടാക്കി വെച്ചിരിക്കുന്ന കൂട്ട് ചേർക്കുക.ശേഷം ചിത്രത്തിൽ കാണുന്ന പോലുള്ള ഷെയ്പ്പിൽ ആക്കി എടുക്കുക. ഇനി പാനിൽഎണ്ണ ചൂടാക്കി ഫ്രൈ ചെയ്തെടുക്കാം..സ്വാദിഷ്ടമായ മലബാർ ഉന്നക്കായ് റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here