വായില്‍ തുണി തിരുകി; അമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്ത് മകന്‍

വായില്‍ തുണി തിരുകിയ ശേഷം അമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്ത് മകന്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെപുട്ടൂര്‍ താലൂക്കിലെ കേടമ്പാടിയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായിരിക്കുന്നത്.

പ്രതിയായ മകനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഐ.പി.സി സെക്ഷന്‍ 362 (2), 506 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിക്കെതിരെ കേസ് ഫയല്‍ ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

ബലാത്സംഗത്തിനിരയായ അമ്മ പുട്ടൂര്‍ സര്‍ക്കാര്‍ അശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ,

ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അമ്മയും പ്രതിയായ മകനും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. ഉറങ്ങാന്‍ കിടന്ന അമ്മയെ വെളുപ്പിന് മൂന്ന് മണിയോടെയാണ് ബലാത്സംഗം ചെയ്തത്.

തൊട്ടടുത്ത ദിവസത്തിലും ഇയാള്‍ അമ്മയെ പീഡിപ്പിച്ചിരുന്നു. പീഡനം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മയുടെ വായില്‍ തുണി തിരുകുകയും സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പ്രതിയുടെ ലൈംഗികാതിക്രമത്തിന് ശേഷം അസുഖബാധിതയായ അമ്മയെ പുട്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. ആശുപത്രിയില്‍ വെച്ചാണ് 58കാരിയായ അമ്മ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News