വിവാദ കുരുക്കിൽ പി എം എ സലാം; മിനുട്സ് തിരുത്താൻ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം കൈരളി ന്യൂസിന്

എം എസ് എഫ് വിവാദ യോഗത്തിന്റെ മിനുട്‌സ് തിരുത്താന്‍ പി എം എ സലാം ഇടപെട്ടതായി രേഖകള്‍. പൊലീസ് ഹാജരാക്കാനാവശ്യപ്പെട്ട മിനുട്‌സ് തിരുത്താനാണ് ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം ഇടപെട്ടത്.

ഹരിത നേതാക്കളെ അധിക്ഷേപിക്കുന്ന മിനുട്‌സ് തിരുത്താന്‍ പി എം എ സലാം ആവശ്യപ്പെടുന്ന ഓഡിയോ പുറത്ത് വന്നിരിക്കുകയാണ്. പാര്‍ട്ടി പറയുന്നത് അനുസരിക്കേണ്ടി വരുമെന്ന് എം എസ് എഫ് നേതാക്കളോട് പി എം എ സലാം ഓഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട് .

വിവാദമായ എം എസ് എഫ് യോഗത്തിന്റെ മിനുട്സ് തിരുത്താനും,പൊലീസില്‍ ഹാജരാക്കരുതെന്നും മുസ്ലിം ലീഗിലെ ചിലര്‍ ലത്തീഫ് തുറയൂരിനോട് ആവശ്യപ്പെട്ടുവെന്ന് എം എസ് എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം മുസ്ലീം ലീഗിനെ ബാധിച്ചിരിക്കുന്ന മാരക വൈറസാണ് പി എം എ സലാം എന്ന രൂക്ഷ വിമര്‍ശനം നേതാക്കള്‍ നേതൃത്വത്തിനെതിരെ ഉന്നയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News