കൊവിഡ്: പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

കൊവിഡ് വ്യാപനം കണക്കിലെടുത്ത് പശ്ചിമ ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവെച്ചു. അടുത്ത ശനിയാഴ്ച അസൻസോൾ, ബിധാൻ നഗർ, സിലിഗുരി, ചന്ദൻ നഗർ എന്നിവിടങ്ങളിൽ നടക്കേണ്ടിയിരുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പ് അടുത്ത മാസം പന്ത്രണ്ടിലേക്കാണ് മാറ്റിയത്.

സംസ്ഥാന സർക്കാർ പ്രതിനിധികളുമായുള്ള ചർച്ചക്ക് ശേഷം പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് തെരഞ്ഞെടുപ്പ് തീയതിയിലെ മാറ്റം അറിയിച്ചത്.

കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നാല് മുതൽ ആറു ആഴ്ച വരെ നീട്ടിവെക്കാൻ കഴിയുമോയെന്ന് കൽക്കട്ട ഹൈക്കോടതി വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനോട് ആരാഞ്ഞിരുന്നു. 48 മണിക്കൂറിനുള്ളിൽ ഒരു തീരുമാനത്തിലെത്താൻ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇതിനെത്തുടർന്നാണ് പുതിയ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here