പ്രതിപക്ഷ വാദം പൊളിയുന്നു; ആര്‍ക്കും വായിക്കാന്‍ പറ്റുന്ന വിധത്തില്‍ ഡി പി ആര്‍

കേരളത്തിന്‍റെ വികസനത്തിന് നാഴികക്കല്ലാകുന്ന കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷം ഉയര്‍ത്തിയ അവസാന വാദവും പൊളിയുകയാണ്. പദ്ധതിയുടെ പൂര്‍ണ ഡിപിആറാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.

ഒന്നും മറച്ചുവയ്ക്കാനില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്ഥിരീകരിക്കുന്നതാണ് ഡിപിആര്‍. ട്രാഫിക് സ്റ്റഡി റിപ്പോര്‍ട്ടും ഡിപിആറിന്റെ പ്രധാന ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പദ്ധതി കമ്മീഷന്‍ ചെയ്യുക 2025-26ല്‍. ആറര ലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യഘട്ടത്തില്‍ തന്നെ നെടുമ്പാശേരി എയര്‍പോര്‍ട്ടുമായി പദ്ധതിയെ ബന്ധിപ്പിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തും.

ട്രക്കുകള്‍ കൊണ്ടുപോവാന്‍ കൊങ്കണ്‍ മാതൃകയില്‍ റോറോ സര്‍വീസ് ഉണ്ടാകും. ഒരു തവണ 480 ട്രക്കുകള്‍ കൊണ്ടുപോകാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രധാന നഗരങ്ങളെയും വ്യാവസായിക കേന്ദ്രങ്ങളെയും ബന്ധിക്കും.

529.450 കിലോ മീറ്ററാണ് ആകെ ദൂരം. യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി 11 സ്‌റ്റേഷനുകള്‍, നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്ന് തിരുവനന്തപുരത്ത് എത്താനാകും. ഒരു ട്രെയിനില്‍ ഒന്‍പതു കോച്ചുകളിലായി 675 പേര്‍ക്ക് യാത്ര ചെയ്യാം.

ബിസിനസ്, സ്റ്റാന്‍ഡേഡ് എന്നീ രണ്ടു ക്ലാസുകളിലായി യാത്ര ചെയ്യാനാകും. ട്രെയിനുകള്‍ ഓടുക രാവിലെ അഞ്ചുമുതല്‍ രാത്രി 11 മണിവരെയാണ്. ആദ്യഘട്ടനിര്‍മാണം കൊച്ചുവേളി മുതല്‍ തൃശൂര്‍ വരെ.

രണ്ടാംഘട്ടം കാസര്‍കോട് വരെ. ആകെ വേണ്ടത് 1383 ഹെക്ടര്‍ ഭൂമി. ഇതില്‍ 185 ഹെക്ടര്‍ റെയില്‍വെ ഭൂമിയായിരിക്കും. 1198 ഹെക്ടര്‍ സ്വകാര്യസ്ഥലമായിരിക്കും.

സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രത്യേകത, ലോകരാജ്യങ്ങളില്‍ സമാന പദ്ധതികളെക്കുറിച്ചുള്ള പഠനവും ഡിപിആറിലുണ്ട്.ബസ്സില്‍ യാത്ര ചെയ്യുന്ന 9.7 ശതമാനം പേരും കാറില്‍ യാത്ര ചെയ്യുന്ന 12 ശതമാനം പേരും മറ്റ് തീവണ്ടികളിലെ തേര്‍ഡ് എ.സി കോച്ചുകളില്‍ യാത്ര ചെയ്യുന്ന 38.8 ശതമാനം പേരും കെ-റെയിലില്‍ യാത്ര ചെയ്യുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പൂര്‍ണ്ണമായും വൈദ്യുതിയിലോടുന്ന കെ റെയില്‍ തീവണ്ടികളില്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡില്‍ നിന്ന് വാങ്ങുമെന്നും വ്യക്തമാക്കുന്നു.

കൂടാതെ പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്. പദ്ധതി പ്രദേശത്തെ സസ്യജാലങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടും ഡിപിആറില്‍ വ്യക്തമാക്കുന്നു.സര്‍ക്കാര്‍ വെബ്‌സൈറ്റിന് പുറമെ നിയമസഭയുടെ വൈബ് സൈറ്റിലും ഡി.പി.ആര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News