ധീരജ് വധം ; പിടിയിലായവരെല്ലാം യൂത്ത്‌ കോണ്‍ഗ്രസ്‌ – കെ.എസ്‌.യു നേതാക്കള്‍

ഇടുക്കി എഞ്ചിനീയറിംഗ്‌ കോളജിലെ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായവരെല്ലാം ജില്ലയിലെ പ്രധാന യൂത്ത്‌ കോണ്‍ഗ്രസ്‌- കെ.എസ്‌.യു നേതാക്കള്‍.

കുറ്റകൃത്യത്തില്‍ നേരിട്ട്‌ പങ്കെടുത്തുവെന്ന്‌ പൊലീസ്‌ സംശയിക്കുന്ന രണ്ടു പേരാണ്‌ ഇനി അറസ്‌റ്റിലാകാനുള്ളത്‌. യൂത്ത്‌ കോണ്‍ഗ്രസിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിമാരാണ്‌ ഇരുവരും. സംഭവത്തില്‍ പ്രതികളുടെ പങ്ക്‌ വ്യക്തമായിട്ടും ഇവരില്‍ ഒരാളെയും തള്ളിപ്പറയാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം ഇനിയും തയ്യാറായിട്ടില്ല.

നിഖില്‍ പൈലി ; ധീരജിന്റെ ഹൃദയത്തിലേക്ക്‌ മൂന്ന്‌ സെന്റീമീറ്റര്‍ ആഴത്തില്‍ കത്തിയിറക്കി മരണം ഉറപ്പാക്കിയവരില്‍ പ്രധാന പ്രതി. ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവല്ല.

യൂത്ത്‌ കോണ്‍ഗ്രസ്‌ വാഴത്തോപ്പ്‌ മണ്ഡലം പ്രസിഡന്റ്‌. കെ. സുധാകരന്‍, വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാള്‍. ഈ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം തോക്കും കഠാരയുമേന്തി പരിശീലനം നടത്തുന്ന ചിത്രങ്ങളും നിഖില്‍ പൈലി തന്റെ ഫെയ്സ്ബുക്ക്‌ പ്രൊഫൈലില്‍ പങ്കുവെച്ചിട്ടുണ്ട്‌.

ടോണി തേക്കിലക്കാടന്‍ ; കെ.എസ്‌.യു നിയോജക മണ്ഡലം പ്രസിഡന്റ്‌. പരുക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്ന അമലിന്റെ മൊഴി പ്രകാരം സംഘര്‍ഷത്തിന്റെ പ്രധാന കാരണക്കാരന്‍. ഇതിന്‌ മുമ്പ്‌ പലവട്ടം ഇയാള്‍ ക്യാമ്പസിലെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ടോണിയാണ്‌ തന്നെ കുത്തിപ്പരുക്കേല്‍പ്പിച്ചതെന്നാണ്‌ അമലിന്റെ പരാതി. ഇടുക്കി എം.പി ഡീന്‍ കുര്യക്കോസ്‌ അടക്കമുള്ള നേതാക്കളുമായി ഉറ്റബന്ധം.

ജെറിന്‍ ജോജോ ; പി.ടിയുടെ ശിഷ്യന്‍ എന്നാണ്‌ ഇയാള്‍ തനിക്ക്‌ ഫെയ്സ്ബുക്കില്‍ നല്‍കിയിരിക്കുന്ന വിശേഷണം. യൂത്ത്‌ കോണ്‍ഗ്രസ്‌ ഇടുക്കി മണ്ഡലം വൈസ്‌പ്രസിഡന്റ്‌. ധീരജിനെ കുത്തിക്കൊലപ്പെുത്താന്‍ നിഖില്‍ പൈലിക്ക്‌ സഹായം ചെയ്‌തവരില്‍ പ്രധാനി. വധശ്രമം അടക്കമുള്ള വകുപ്പുകളാണ്‌ ഇയാള്‍ക്കെതിരെ പൊലീസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌.

ജിതിന്‍ ഉപ്പുമാക്കല്‍ ; കട്ടപ്പനയിലെ യൂത്ത്‌ കോണ്‍ഗ്രസിന്റെ പ്രധാന നേതാവ്‌. ഫെയ്സ്ബുക്കിലെ സ്വന്തം മുഖചിത്രം തന്നെ പി.ടി തോമസിന്റേത്‌. ധീരജിനെ കൊലപ്പെടുത്താന്‍ എത്തിയ സംഘത്തില്‍ ഇയാളുടെ പങ്കും വ്യക്തം. ക്യാമ്പസിലുള്ള വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ മുന്‍പെത്തിയ സംഘത്തിലും ഇയാളുണ്ടായിരുന്നു. ജില്ലയിലെ കോണ്‍ഗ്രസ്‌ നേതൃത്വവുമായി അടുത്ത ബന്ധമാണ്‌ ഈ പ്രതിക്കുമുള്ളത്‌.

ജസിന്‍ ജോയി ; ചേലച്ചുവട്‌ മങ്കുവ സ്വദേശിയായ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌. പ്രധാന പ്രതികളിലൊരാളെ സംഭവത്തിന്‌ ശേഷം ഇവിടെ നിന്നും രക്ഷപെടുത്തിയത്‌ ഈ നേതാവായിരുന്നു. തെളിവ്‌ നശിപ്പിക്കാനും ഇയാള്‍ മുന്‍കൈയെടുത്തു.

നിതിന്‍ ലൂക്കോസ്‌; ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നേരിട്ടു പങ്കുണ്ടെന്ന്‌ പൊലീസ്‌ സംശയിക്കുന്ന പ്രധാന പ്രതികളില്‍ ഒരാള്‍. യൂത്ത്‌ കോണ്‍ഗ്രസിന്റെ ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി. കോണ്‍ഗ്രസ്‌ നേതാക്കളുമായി നേരിട്ട്‌ ബന്ധമുള്ളയാള്‍. സംഭവശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ്‌ അന്വേഷണം പുരോഗമിക്കുകയാണ്‌.

സോയിമോന്‍ സണ്ണി ; യൂത്ത്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിമാരില്‍ മറ്റൊരാള്‍. ധീരജിനെ കൊലപ്പെടുത്താനെത്തിയ സംഘത്തില്‍ ഇയാളുടെ പങ്കും പൊലീസ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഒളിവില്‍ പോയ ഇയാള്‍ക്കായും അന്വേഷണം പുരോഗമിക്കുകയാണ്‌.

ചുരുക്കത്തില്‍ കണ്ണൂരിലെ നിര്‍ധന കുടുംബത്തില്‍ നിന്നും ഇടുക്കിയില്‍ പഠിക്കാനെത്തിയ ധീരജിനെ ക്രൂരമായി കൊലപ്പെടുത്തിയത്‌ ക്വട്ടേഷന്‍ സംഘങ്ങളല്ല. യൂത്ത്‌ കോണ്‍ഗ്രസിന്റെയും കെ.എസ്‌.യുവിന്റെയും പ്രധാന നേതാക്കള്‍ ചേര്‍ന്നാണ്‌.

സംഭവം നടന്ന്‌ ആറ്‌ ദിവസം പിന്നിടുമ്പോഴും ഇവര്‍ക്കെതിരെ ഒരു തരത്തിലുള്ള അച്ചടക്ക നടപടിയും നേതൃത്വം സ്വീകരിച്ചിട്ടില്ല. പകരം സംരക്ഷണം ഉറപ്പാക്കുമെന്ന്‌ പരസ്യമായി പ്രഖ്യാപിക്കുന്നു.

കെ. സുധാകരന്‍ തന്റെ കുട്ടികളെന്ന്‌ വിശേഷിപ്പിക്കുന്നതും സംരക്ഷിക്കുമെന്ന്‌ ആവര്‍ത്തിക്കുന്നതും ഇത്തരം ക്രിമിനല്‍ സംഘങ്ങളെയാണോ എന്നാണ്‌ മറ്റു കോണ്‍ഗ്രസ്‌ നേതാക്കള്‍ വ്യക്തമാക്കേണ്ടത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News