കൈരളി ടിവി ഡയറക്ടര്‍ ടി ആര്‍ അജയന്റെ ആരോടും പരിഭവലേശമില്ലാതെയെന്ന പുസ്തക പ്രകാശനം സ്പീക്കര്‍ എംബി രാജേഷ് നിര്‍വഹിച്ചു. മൂന്നു പതിറ്റാണ്ടുകാലം പൊതുമരാമത്ത് വകുപ്പിലെ സേവനാനുഭങ്ങളാണ് പുസ്തകത്തില്‍. പാലക്കാട്ടെ അടിസ്ഥാന വികസന മേഖലയുടെ ചരിത്രം കൂടിയാണ് ടിആര്‍ അജയന്റെ ആത്മകഥാപരമായ പുസ്തകം.
പുഴയുടെ ഇരുകരകളെയും മാത്രമല്ല, മനുഷ്യ ഹൃദയങ്ങളെ ബന്ധിപ്പിച്ച എഞ്ചിനീയറായിരുന്നു ടി ആര്‍ അജയന്‍. മനുഷ്യരെ നിര്‍വ്യാജം സ്‌നേഹിയ്ക്കുന്ന, മനുഷ്യപക്ഷ വികസന രാഷ്ട്രീയത്തിന്റെ ചരിത്രം കൂടിയാണ് ടി ആര്‍ അജയന്റെ സേവനകാലം.
പാലക്കാട്ടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം മാത്രമല്ല, സാംസ്‌കാരിക വികസനത്തിന്റെ പശ്ചാത്തലം കൂടി വിപുലീകരിച്ച നായകനായിരുന്നു ടി അര്‍ അജയനെന്ന് പുസ്തകം പ്രകാശനം ചെയ്ത് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു.
ആശങ്കകളും ദുരനുഭവങ്ങളും രാഷ്ട്രീയമായ വേട്ടയാടലുകളും നേരിട്ടിട്ടുണ്ട്. എന്നാല്‍ സാങ്കേതിക കുരുക്കുകള്‍ക്കപ്പുറം അധസ്ഥിതരോടൊപ്പം നില്‍ക്കണമെന്ന വിശ്വാസമായിരുന്നു തന്റേതെന്ന് ടി ആര്‍ അജയന്‍ പറഞ്ഞു.വിപ്ലവ പ്രസ്ഥാനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ച പിതാവില്‍ നിന്നുകിട്ടിയ പാഠമാണിതെന്നും ടി ആര്‍ അജയന്‍ പറഞ്ഞു.
മന്ത്രി കെ കൃഷ്ണന്‍ കുട്ടി പുസ്തകം ഏറ്റുവാങ്ങി. ചടങ്ങില്‍ സ്വരലയ പ്രസിഡന്റ് എന്‍ എന്‍ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ, സാംസ്‌കാരിക, സാഹിത്യ മേഖലകളിലെ പ്രമുഖര്‍ ചടങ്ങിനെത്തി. അതിനാടകീയമായ ആഖ്യാന ശൈലിയില്ലാതെ ലളിതമായി പിന്നിട്ട വഴികളെ അടയാളപ്പെടുത്തുകയാണ് ഗ്രന്ഥകാരന്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.