നടിയെ ആക്രമിച്ച കേസ് ; സർക്കാർ അപ്പീലിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. കേസിൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കണമെന്നും പ്രതികളുടെ ഫോൺ വിളികളുടെ അസ്സൽ രേഖകൾ വിളിച്ചു വരുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻറെ ഹർജികളിലാണ് വിധി.

കഴിഞ്ഞ ദിവസം വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരുന്നു.പൂർണമായ പുനരന്വേഷണം അനുവദിക്കണം, സാക്ഷികളെ വിസ്തരിക്കാൻ അനുവദിക്കണം എന്നീ ആവശ്യങ്ങളാണ് പ്രോസിക്യൂഷൻ
ഉന്നയിച്ചിരിക്കുന്നത്.

തുടരന്വേഷണം ഭാഗികമായേ അനുവദിച്ചിട്ടുള്ളൂ എന്നാണ് പ്രോസിക്യൂഷൻ്റെ വാദം. പ്രോസിക്യൂഷൻ്റെ ആവശ്യങ്ങൾ വിചാരണക്കോടതി പരിഗണിക്കുന്നില്ലന്നാണ് പ്രധാന ആരോപണം.

പുതിയ സാക്ഷികളെയും പഴയ സാക്ഷികളിൽ ചിലരെയും വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം കോടതി നിരസിച്ചതിനെ
തുടർന്നാണ് പ്രാസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.പ്രോസിക്യൂഷൻ്റെ ചില ചോദ്യങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലന്നും പ്രതികളുടെ ഫോൺ വിളികളുടെ അസ്സൽ രേഖകൾ
വിളിച്ചു വരുത്തണമെന്ന ആവശ്യം നിരസിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കേസിൽ തുടരന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിൽ ഹൈക്കോടതി വിധി നിർണ്ണായകമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here