കർഷക സംഘടനകൾ സമരം പ്രഖ്യാപിച്ചു; യുപിയിൽ ബിജെപി കൂടുതൽ പ്രതിസന്ധിയിൽ

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ബിജെപി കൂടുതൽ പ്രതിസന്ധിയിൽ. മന്ത്രിമാരുടെയും എംഎൽഎമാരുടെയും കൊഴിഞ്ഞു പോക്കിന് പിന്നാലെ കർഷക സംഘടനകൾ സമരം പ്രഖ്യാപിച്ചതാണ് ബിജെപിക്ക് വലിയ വെല്ലുവിളി ഉയർത്തുന്നത്. കർഷക സമരവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുക.

തെരഞ്ഞെടുപ്പിൽ ദളിത് പിന്നാക്ക വോട്ട് ബാങ്കുകൾ ലക്ഷ്യം വെച്ചുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും ബിജെപിയിൽ പ്രതിസന്ധി തുടരുകയാണ്. ദളിത് പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണയുള്ള നേതാക്കൾ അഖിലേഷ് യാദവിനൊപ്പം പോയതാണ് ബിജെപിയെ പ്രതിസന്ധിയിലാക്കുന്നത്. ഇതിന് പുറമെ കർഷക സംഘടനയുടെ തീരുമാനവും ബിജെപിക്ക് വെല്ലുവിളിയാണ്. യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ സമരം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.

ലഘിംപൂർ ഖേരി സംഭവത്തിൽ ഉൾപ്പടെ ഒരു ചർച്ചകൾക്കും കേന്ദ്ര സർക്കാർ തങ്ങളെ സമീപിച്ചിട്ടില്ല എന്നും കർഷക സംഘടനകൾ വ്യക്തമാക്കി. ജനുവരി ഇരുപത്തി ഒന്നിന് കർഷക സംഘടനാ നേതാക്കൾ ലഘിംപൂർ ഖേരി സന്ദർശിക്കും. ജനുവരി 31 വിരോധ് ദിവസമായി ആചരിക്കും എന്നും കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

മിനിമം താങ്ങുവില ഉറപ്പാക്കുന്നത് സംബന്ധിച്ച് കമ്മിറ്റി രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും ഇതിൻ്റെ ഭാഗമായി ഉള്ള ഒരു ചർച്ചകളും ഇത് വരെ നടന്നിട്ടില്ലെന്നും വ്യക്തമാക്കിയാണ് കർഷക സംഘടനകൾ സമരം ശക്തമാക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here