സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. രണ്ട് ദിവസമായി തുടരുന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയും മറുപടിയും പൂർത്തിയായി. പത്തൊമ്പത് ഏര്യാ കമ്മറ്റികളിൽ നിന്ന് 39 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

പ്രവർത്തന റിപ്പോർട്ടിൽ നടന്ന ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും, സംഘടനാ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറുപടി പറഞ്ഞു. നാല് പ്രമേയങ്ങൾ സമ്മേളനം പാസാക്കി. ഇന്ന് പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും, സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നതോടെ പ്രതിനിധി സമ്മേളന നടപടികൾ പൂർത്തിയാകും.

വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ പങ്കെടുക്കും. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് ഇന്ന് സമാപന സമ്മേളനം നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News