അന്ധവിശ്വാസത്തെക്കുറിച്ചുള്ള മമ്മൂക്കയുടെ നുറുങ്ങ് കഥ പങ്കുവച്ച് ജോൺ ബ്രിട്ടാസ് എംപി

ശാസ്ത്ര ബോധത്തിൽ വളരണമെന്നാണ് ഇന്ത്യൻ ഭരണഘടന നിർദ്ദേശിക്കുന്നതെന്നും എന്നാൽ അന്ധവിശ്വാസങ്ങളിലൂടെയാണ് നാം മുന്നോട്ടു പോകുന്നതെന്നും ജോൺ ബ്രിട്ടാസ് എംപി. അന്ധവിശ്വാസത്തെക്കുറിച്ചുള്ള നടൻ മമ്മൂട്ടിയുടെ നുറുങ്ങ് കഥ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്.

മലയാളി ഇൻറർനാഷണൽ ആയപ്പോൾ പുറത്തുള്ള അന്ധവിശ്വാസങ്ങൾ കൂടി നാട്ടിലേക്ക് ഇറക്കുമതി ചെയ്തെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘ജനങ്ങൾ മാതൃകയാക്കാൻ ആഗ്രഹിക്കുന്നവർ അന്ധവിശ്വാസങ്ങളെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്നത് ആശാസ്യമല്ല.അതിന് പ്രചാരണം കൊടുക്കുന്നതും ഉചിതമാണോ എന്ന് ഞാനുൾപ്പെടെയുള്ള മാധ്യമ പ്രവർത്തകരും പൊതു പ്രവർത്തകരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’, ജോൺ ബ്രിട്ടാസ് എംപി കുറിച്ചു.

ജോൺ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് കുറിപ്പ്

ശാസ്ത്ര ബോധത്തിൽ വളരണമെന്നാണ് ഇന്ത്യൻ ഭരണഘടന നിർദ്ദേശിക്കുന്നത്.നെഹ്റു ഉൾപ്പടെയുള്ള രാഷ്ട്ര ശിൽപികൾ സയന്റിഫിക് ടെമ്പർനെ കുറിച്ച് എത്രയോ തവണ ഓർമ്മിപ്പിച്ചുട്ടുണ്ട്.ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗമിച്ചെങ്കിലും നമ്മൾ

അക്കാര്യത്തിൽ പിന്നോട്ട് പോകുന്നു എന്നതാണ് യാഥാർത്ഥ്യം.കോവിഡ് മഹാമാരി സമയത്ത് എന്തെല്ലാം അബദ്ധജടിലമായ കാര്യങ്ങളാണ് ഇവിടെ പ്രചരിപ്പിക്കപ്പെട്ടത്.

മലയാളി ഇൻറർനാഷണൽ ആയപ്പോൾ പുറത്തുള്ള അന്ധവിശ്വാസങ്ങൾ കൂടി നാട്ടിലേക്ക് ഇറക്കുമതി ചെയ്തു. ഞാൻ ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന മലയാളത്തിലെ ഒരു അഭിനേത്രി കഴിഞ്ഞദിവസം ജൂത സംഖ്യാശാസ്ത്രപ്രകാരം പേര് ഒന്ന് നീട്ടിയതായി പത്രവാർത്ത കണ്ടു.എനിക്ക് നന്നായി അറിയാവുന്ന, വിദ്യാഭ്യാസവും ലോക വിവരവും ആവോളമുള്ള ഒരാൾ കഴിഞ്ഞ ദിവസം എന്നെ വിളിച്ച് ഒരു പരാതി ബോധിപ്പിച്ചു.”ഞാൻ ഓൺലൈനിൽകണ്ടെത്തിയ അസ്ട്രോളജർ ലക്ഷങ്ങളുമായി മുങ്ങി”.എല്ലാം ബാങ്ക് ട്രാൻസ്ഫർ ആണ്.അതുകൊണ്ടുതന്നെ തെളിവുകളുണ്ട്.
മലയാളികളുടെ മഹാനടൻ മമ്മൂക്ക കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു നുറുങ്ങു കഥ എഴുതിയിരുന്നു. എനിക്കിഷ്ടപ്പെട്ടതുകൊണ്ട് ഞാൻ തന്നെ മുൻകൈയെടുത്ത് ഒരു വാരികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.’പൂച്ച വണ്ടി ഇടിച്ചു മരിച്ചു. ഈ പൂച്ചക്ക് ഏതു പൂച്ച ആയിരിക്കും വിലങ്ങൻ ചാടിയിട്ടുണ്ടാകുക? “.പൂച്ച വിലങ്ങൻ ചാടിയാൽ അടിയന്തര യാത്ര പോലും മാറ്റിവയ്ക്കുന്ന മലയാളിയുടെ അന്ധവിശ്വാസത്തെ കുറിച്ചാണ് മമ്മൂക്ക ഇതിലൂടെ അടിവരയിട്ടത്.

ജനങ്ങൾ മാതൃകയാക്കാൻ ആഗ്രഹിക്കുന്നവർ അന്ധവിശ്വാസങ്ങളെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്നത് ആശാസ്യമല്ല.അതിന് പ്രചാരണം കൊടുക്കുന്നതും ഉചിതമാണോ എന്ന് ഞാനുൾപ്പെടെയുള്ള മാധ്യമ പ്രവർത്തകരും പൊതു പ്രവർത്തകരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News