കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കോടതികള്‍ വീണ്ടും ഓണ്‍ലൈനിലേക്ക്

സംസ്ഥാനത്ത് കൊവിഡ് കൂടുന്ന സാഹചര്യത്തില്‍ കോടതികളുടെ പ്രവര്‍ത്തനം തിങ്കാളാഴ്ച മുതല്‍ വീണ്ടും ഓണ്‍ലൈനായി മാറും. കോടതികളോട് ഓൺലൈനായി പ്രവർത്തിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യം വ്യക്തമാക്കുന്ന സർക്കുലർ ഹൈക്കോടതി പുറപ്പെടുവിപ്പിച്ചു.

ഇതു പ്രകാരം ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലും തിങ്കളാ‍ഴ്ച മുതല്‍ ഓൺലൈനിലായിരിക്കും കേസുകൾ പരിഗണിക്കുക. പൊതുജനങ്ങള്‍ക്ക് കോടതിയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകും. എന്നാൽ തീർത്തും ഒഴിവാക്കാൻ കഴിയാത്ത സുപ്രധാനമായ കേസുകൾക്ക് നേരിട്ട് വാദം കേൾക്കാൻ അനുമതിയുണ്ട്.

നേരിട്ട് വാദം കേൾക്കുന്ന കേസുകളിൽ കോടതിമുറിയിൽ പതിനഞ്ച് പേരിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. പൊതുജനങ്ങൾക്ക് കോടതി മുറിയിലേക്കുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News