വെഞ്ഞാറമൂട്ടിൽ ഗ്രേഡ് എസ്ഐയ്ക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഗ്രേഡ് എസ്ഐയ്ക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ഗ്രേഡ് എസ് ഐ ഷറഫുദ്ദീന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് തേമ്പാംമൂട് സ്വദേശി റോഷനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് സംഭവം.

പെട്രോളിംഗിനിടയിൽ സംശയാസ്പദമായി റോഡ് വശത്ത് കണ്ട കാർ പരിശോധിക്കുന്നതിനിടയിൽ തൊട്ടടുത്ത് നിന്ന് മദ്യപിച്ചിരുന്ന സംഘത്തിലെ റോഷൻ എസ് ഐയെ മർദ്ധിക്കുകയായിരുന്നു. തുടർന്ന് സംഭവം അറിഞ്ഞ് കൺട്രോൾ റൂമിലെ മറ്റൊരു വാഹനം എത്തിയാണ് എസ് ഐയെ രക്ഷപ്പെടുത്തിയത്. സംഭവസ്ഥലത്തുണ്ടായിരുന്ന റോഷനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News