രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. രാജ്യത്ത് തുടർച്ചയായ മൂന്നം ദിവസവും രണ്ടര ലക്ഷത്തിനുമുകളിൽ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 2,71,202 പേർക്ക് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 314 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. രാജ്യത്തെ പ്രതിദിന പോസിറ്റീവ് നിരക്ക് 16.28%മായി ഉയർന്നു.
15,50,377 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ ഉള്ളത്. 1,38,331 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. ഒമൈക്രോൺ കേസുകളും രാജ്യത്ത് കുത്തനെ ഉയരുകയാണ്. 7,743 ഒമൈക്രോൺ കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ദില്ലി, കർണാടക ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ വരാന്ത്യ ലോക്ക്ഡൗൺ രണ്ടാം ദിവസത്തിലേക്ക് കടന്നു. പശ്ചിമ ബംഗാൾ, ജാർഖണ്ഡ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here