സ്ത്രീ സുരക്ഷാ നിയമങ്ങൾ ശക്തമാക്കണം; ഡബ്ല്യു.സി.സി

സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ അംഗങ്ങൾ വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി . വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവിയുമായി കോഴിക്കോട്ടാണ് കൂടിക്കാഴ്ച. പാർവതി തിരുവോത്ത്, പത്മപ്രിയ, സയനോര, ദീദി, അഞ്ജലി മേനോൻ തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തിയത്.

നടിയെ ആക്രമിച്ച കേസ് ഡബ്ല്യു.സി.സി വനിതാ കമ്മീഷന് മുന്നിൽ ഉന്നയിച്ചു.  ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്നും റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമം അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി വ്യക്തമാക്കി . സ്ത്രീകളുടെ വേതനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും wcc ഉന്നയിച്ച പ്രശ്നങ്ങൾ സർക്കാരിനെ അറിയിക്കുമെന്നും പി സതീദേവി പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News