സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം; 4 ജില്ലകളിൽ സ്ഥിതി രൂക്ഷം

സംസ്ഥാനത് കൊവിഡ് അതിതീവ്ര വ്യാപനം. തിരുവനന്തപുരം എറണാകുളം തൃശൂർ കോഴിക്കോട് ജില്ലകളിൽ സ്ഥിതി രൂക്ഷം. സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.ടിപിആർ 20നുമുകളിലുളള ജില്ലകളിൽ 50 പേരിൽ കൂടുതൽ ഉള്ള ഒത്തുചേരലുകൾക്ക് വിലക്ക് ഏർപെടുത്തി

അടുത്ത മൂന്നാഴ്ചക്കാലം രോഗവ്യാപനം അതിതീവ്രമാകുമെന്നാണ് ആരോഗ്യവകുപ്പ്​ മുന്നറിയിപ്പ് നൽകുന്നത്. ടിപിആര്‍ 20നു മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തി . . ടിപിആര്‍ 30നു മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടി അനുവദിക്കില്ല. മാളുകളില്‍ 25 ചതുരശ്ര അടിയ്ക്ക് ഒരാളെന്ന നിലയിൽ പ്രവേശനം നിയന്ത്രിക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തെ കോടതികളും നാളെ മുതൽ ഓൺലൈനായിട്ടാണ് പ്രവർത്തിക്കുക. ഒഴിവാക്കാനാവാത്ത കേസുകളിൽ മാത്രം നേരിട്ടു വാദം കേൾക്കും. കോടതി മുറിയിൽ 15 പേർക്ക് മാത്രമാണ് പ്രവേശനമുണ്ടാകൂ. ജനങ്ങള്‍ പ്രവേശിക്കുന്നതും ജീവനക്കാര്‍ വരുന്നതും നിയന്ത്രിച്ചിട്ടുണ്ട്

ആൾക്കൂട്ട നിയന്ത്രണത്തിലൂടെ ഒരുപരിധി വരെ രോഗവ്യാപനം നിയന്ത്രിക്കാമെന്നാണ്​ സർക്കാർ കണക്കുകൂട്ടുന്നുത്​. ടി.പി.ആർ കുത്തനെ ഉയരുന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നു. മൂന്ന് ദിവസത്തിനിടെ ടി.പി.ആർ 10 ശതമാനത്തോളം ഉയർന്നു. കര്‍ശന നിരീക്ഷണത്തിന് സിറ്റി, റൂറല്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here