നൃത്തം ചവിട്ടാൻ പ്രായമൊന്നും ബാധകമല്ലെന്ന് തെളിയിക്കുന്ന നിരവധിപ്പേരുണ്ട് നമുക്ക് ചുറ്റും. കുഞ്ഞുകുട്ടിയെന്നോ വലിയ ആളെന്നോ ഇല്ലാതെ മനസറിഞ്ഞു നൃത്തം ചവിട്ടിയാൽ പ്രായമൊക്കെ പമ്പ കടക്കും. അത്തരത്തിലൊരു വീഡിയോ വീണ്ടും വൈറലാവുകയാണ്. ഉത്തമപുത്രന്റെ നല്ല ഒന്നാന്തരം ഡാൻസ്.
ഉത്തമപുത്രൻ ആരാണ് എന്നല്ലേ? ആനച്ചാൽ തോട്ടപ്പള്ളി സ്വദേശിയാണ് ഉത്തമപുത്രൻ. പ്രായം 65. കഴിഞ്ഞ ഓണത്തിനു വീട്ടിൽ കൊച്ചുമക്കൾക്കൊപ്പം ഡാൻസ് കളിക്കുന്ന ഉത്തമപുത്രന്റെ വീഡിയോ ജനങ്ങൾ ഏറ്റെടുത്തിരുന്നു. അതിനെത്തുടർന്ന് ഒരു സ്വകാര്യ ചാനലിൽ പരിപാടി അവതരിപ്പിക്കാൻ ഉത്തമന് ക്ഷണം കിട്ടി. ആ നേട്ടത്തിനുള്ള അംഗീകാരമായി ഉത്തമപുത്രന് കഴിഞ്ഞമാസം സിപിഎഐഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ആദരിക്കൽ ചടങ്ങ് നടത്തി.
നാട്ടുകാരുടെ ഉത്തമനാശാൻ മനോഹരമായി ചുവടുവച്ചു. ചടങ്ങ് കഴിഞ്ഞയുടൻ വേദിയിലിരുന്ന മന്ത്രി പി.പ്രസാദിന്റെ ചോദ്യമെത്തി: ഞങ്ങൾക്കും 2 ചുവടുകൾ കാണിച്ചു തരുമോ? ആദ്യമൊന്നു പകച്ചെങ്കിലും മുന്നൊരുക്കമില്ലാതെ ഉത്തമൻ അവതരിപ്പിച്ച നൃത്തമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. 12ആം വയസ്സിൽ രാമനുണ്ണി ആശാന്റെ ശിക്ഷണത്തിൽ 2.5 വർഷം ഭരതനാട്യവും കുച്ചിപ്പുഡിയുമടക്കമുള്ള ശാസ്ത്രീയ നൃത്തം അഭ്യസിച്ച ഉത്തമൻ പിന്നീട് ബാലയ്ക്കും മറ്റും പോയാണ് കുടുംബം പോറ്റിയത്.
ഉത്തമന്റെ വൈറൽ ഡാൻസ് നർത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ട് ഇങ്ങനെ കുറിച്ചു, ‘ഒരു സുഹൃത്താണ് എനിക്ക് വിഡിയോ അയച്ചു തന്നത്. നിഷ്കളങ്കമായ മനോഹര ഭാവങ്ങൾ ഞാൻ ഇദ്ദേഹത്തിന്റെ ചുവടുകളിൽ കാണുന്നു. പുതിയ നല്ല തുടക്കത്തിനായി പൊങ്കൽ ആശംസകൾ’…
ഉത്തമപുത്രന്റെ വാക്കുകൾ ഇങ്ങനെ..
20 വർഷം ഡാൻസ് കളിച്ചാണു ജീവിച്ചത്. അന്നു കിട്ടാത്ത അംഗീകാരമാണ് ഈ പ്രായത്തിൽ തേടി വന്നിരിക്കുന്നത്.’ ഉത്തമനാശാന്റെ വാക്കുകളിൽ സന്തോഷവും ആത്മവിശ്വാസവും.
ഡാൻസ് കാണാൻ ഈ ലിങ്ക് അമർത്തുക https://fb.watch/azCAnJOp5n/
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.