മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു; വീട്ടിൽ നിരീക്ഷണത്തിൽ

നടൻ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെറിയ ജലദോഷം മാത്രമാണ് ഉള്ളത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് മമ്മൂട്ടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു.

മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ

ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിരുന്നുവെങ്കിലും ഞാൻ കൊവിഡ് പോസിറ്റീവ് ആയി .നേരിയ പനികൂടാതെ മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല .ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം ഞാൻ വീട്ടിൽ സ്വയം ഐസൊലേഷനിലാണ്. നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ സമയത്തും മാസ്ക് ധരിക്കുക , പരമാവധി ശ്രദ്ധിക്കുക

സിബിഐ അഞ്ചാം ഭാഗത്തിലാണ് മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരുന്നത്. ചിത്രീകരണം നിര്‍ത്തിവച്ചു. പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ അഞ്ചാം ഭാഗം.

മമ്മൂട്ടി- അമൽ നീരദ് കൂട്ടുക്കെട്ടിന്റെ ‘ഭീഷ്മപർവ്വ’മാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഫെബ്രുവരി 24നാണ് ചിത്രം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

നവാഗതയായ റത്തീന ഷർഷാദ് സംവിധാനം ചെയ്യുന്ന പുഴു, ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ എന്നിവയാണ് ചിത്രീകരണം പൂർത്തിയായ മറ്റു ചിത്രങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here