എം.ഒ. രഘുനാഥിന്റെ “ലൈബ്രേറിയൻ മരിച്ചിട്ടില്ല” എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു

എം. ഒ. രഘുനാഥിന്റെ “ലൈബ്രേറിയൻ മരിച്ചിട്ടില്ല” എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം കണ്ണൂർ പുസ്തകോത്സവത്തിൽ ഡോ. വി.ശിവദാസൻ എം.പി. നിർവ്വഹിച്ചു.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരൻ പുസ്തകം ഏറ്റുവാങ്ങി. ആകാശവാണി കണ്ണൂർ നിലയം മുൻ മേധാവി ബാലകൃഷ്ണൻ കൊയ്യാൽ പുസ്തക പരിചയം നടത്തി സംസാരിച്ചു.

ചടങ്ങിൽ പി പി രാജീവൻ, രമേഷ്.പി.പി, സമീന്ദ്രൻ, സന്തോഷ്‌, ബീനാ രമേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു. വിജയൻ കൂടാളി സ്വാഗതവും കൈരളി ബുക്സ് ഡയറക്ടർ അശോക് കുമാർ നന്ദി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News