ആദിവാസി മേഖലയിലെ ലഹരി ഉപയോഗം; നടപടി സ്വീകരിക്കും; ആർ ഗോപകുമാർ

ആദിവാസി മേഖലയിൽ മദ്യത്തിന്റെയും മയക്കുമരുന്ന് ഉപയോഗം ഉണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ബോധവത്കരണ ക്ലാസ്സ് എടുക്കുമെന്ന് ജോയിന്റ് എക്‌സൈസ് കമ്മീഷണർ R ഗോപകുമാർ.

തിരുവനന്തപുരം വിതുരയില്‍ ആദിവാസി ഊരുകളിലെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാലോട് – വിതുര ആദിവാസി മേഖലയിൽ ജോയിന്റ് എക്സൈസ് കമ്മീഷണർ ആർ ഗോപകുമാർ സന്ദർശനം നടത്തിയിരുന്നു.

പെരിങ്ങമല, ഇടിഞ്ഞാർ മേഖലയിലെ 3 വീട്ടുകളിൽ എത്തിയാണ് വിവരങ്ങൾ ചോദിച്ച് അറിഞ്ഞത്.ആത്മഹത്യ ചെയ്ത പെൺ കുട്ടികളുടെ രക്ഷകർത്താകളോട് വിവരങ്ങൾ ശേഖരിച്ചു. പെരിങ്ങമല,

വിതുര പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിൽ അ‍ഞ്ചുമാസത്തിനിടെ ജീവനൊടുക്കിയത് അഞ്ച് പെണ്‍കുട്ടികളാണ്. സംഭവത്തില്‍ ആരോഗ്യ വനിത ശിശു വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് അന്വേഷണ റിപ്പോര്‍ട്ട് തേടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News