സംസ്ഥാന ജൂനിയർ ഖൊ ഖൊ ചാമ്പ്യൻഷിപ്പ്‌ വയനാട്ടില്‍ സമാപിച്ചു

സംസ്ഥാന ജൂനിയർ ഖൊ ഖൊ ചാമ്പ്യൻഷിപ്പ്‌ വയനാട്‌ ചുള്ളിയോടിൽ സമാപിച്ചു.ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും ഉജ്ജ്വല വിജയം നേടി.

പാലക്കാട്‌ പതിനാറ്‌ പോയിന്റ്‌ കരസ്ഥമാക്കിയപ്പോൾ ആറ്‌ പോയിന്റ്‌ വിത്യാസത്തിൽ 22 പോയിന്റുമായാണ്‌ ആൺകുട്ടികളുടെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം കിരീ ടം നിലനിർത്തിയത്‌.

പെൺകുട്ടികളിൽ നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരത്തെ അട്ടിമറിച്ചാണ്‌ പാലക്കാട്‌ ഒന്നാം സ്ഥാനത്തെത്തിയത്‌.പതിനൊന്നിനെതിരെ പതിനാല്‌ പോയിന്റുകൾ പാലക്കാട്‌ നേടി. രണ്ട്‌ ദിവസങ്ങളിലായി ചുള്ളിയോട്‌ ഗാന്ധിസ്മാര ക്ലബ്‌ ഫ്ലഡ്‌ ലൈറ്റ്‌ ഗ്രൗണ്ടിലാണ്‌ മത്സരങ്ങൾ നടന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News