തെറ്റ് ചെയ്യാതെ ഷിജുഖാനെ ക്രൂശിക്കാൻ അനുവദിക്കില്ല; ആനാവൂര്‍ നാഗപ്പന്‍

ഷിജുഖാൻ തെറ്റ് ചെയ്‌തെന്ന് മാധ്യമങ്ങൾക്ക് പോലും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സിപി ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. തെറ്റ് ചെയ്യാതെ ഷിജുഖാനെ ക്രൂശിക്കാൻ അനുവദിക്കില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ജില്ലാ സമ്മേളനം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി

അതേസമയം, സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനം 46 അംഗ ജില്ലാ കമ്മിറ്റിയെയും 12 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 9 പേർ പുതുമുഖങ്ങളാണ്‌. പ്രമോഷ്‌, ഡോ. ഷിജുഖാൻ, വി അമ്പിളി, ഷൈലജബീഗം, എസ്‌ കെ പ്രീജ, ഡി കെ ശശി, ആർ ജയദേവൻ, വി എ വിനീഷ്‌, എസ്‌ പി ദീപക്‌ എന്നിവരാണ്‌ ജില്ലാ കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങൾ.

അഞ്ച്‌ പേർ വനിതകളാണ്‌. എസ്‌ പുഷ്‌പലത, എം ജി മീനാംബിക, വി അമ്പിളി, ഷൈലജബീഗം, എസ്‌ കെ പ്രീജ എന്നിവരാണ്‌ കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട വനിതകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News