12 കോടി അടിച്ച ആ ഭാഗ്യവാൻ ഇതാണ്

സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം കോട്ടയം കുടയംപടി സ്വദേശി ഓലിപ്പറമ്പില്‍ സദാനന്ദന്. പെയ്ന്റിംഗ് തൊഴിലാളിയാണ് സദന്‍ എന്ന സദാനന്ദന്‍. ഇന്ന് രാവിലെയാണ് ടിക്കറ്റ് എടുത്തത്.

കോട്ടയത്തെ ബെന്‍സ് ലോട്ടറി ഏജന്‍സിയില്‍ നിന്നും വിറ്റ എക്‌സ്ജി 218582 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കുടയംപടി സ്വദേശി കുന്നേപ്പറമ്പില്‍ ശെല്‍വന്‍ എന്ന വില്‍പ്പനക്കാരനില്‍ നിന്നാണ് സദാനന്ദന്‍ ടിക്കറ്റ് വാങ്ങിയത്. കുടയംപടിയിലെ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് സെല്‍വന്‍ ലോട്ടറി എടുത്തത്.

കുടയംപടിയിലെ ചെറിയ വീട്ടിലാണ് സദാനന്ദന്‍ താമസിക്കുന്നത്. ഈ വീട്ടിലേയ്ക്കാണ് 12 കോടി എത്തിയിരിക്കുന്നത്. ഇതിന്റെ ആഹ്ലാദത്തിലാണ് സദാനന്ദന്റെ ഭാര്യ രാജമ്മയും, മക്കളായ സനീഷ് സദനും, സഞ്ജയ് സദനും.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ
ഒന്നാം സമ്മാനം[Rs.12 Crores]
XG 218582
സമാശ്വാസ സമ്മാനം (5,00,000/-)
XA 218582 XB 218582 XC 218582 XD 218582 XE 21858
രണ്ടാം സമ്മാനം [Rs. 50 Lakhs]
XA 788417 XB 161796 XC 319503 XD 713832 XE 667708 XG 137764
മൂന്നാം സമ്മാനം [Rs. 10 Lakhs]
XA 787512 XB 771674 XC 159927 XD 261430 XE 632559 XG 232661
നാലാം സമ്മാനം [Rs. 5 Lakhs]
XA 741906 XB 145409 XC 489704 XD 184478 XE 848905 XG 839293
അഞ്ചാം സമ്മാനം [Rs. 1 Lakh]
65420 07225
ആറാം സമ്മാനം (5000/-)
0274 0461 0836 1182 1862 1953 3116 3869 4355 4532 4630 4821 5478 5483 6292 6341 6449 6644 6884 6976 7313 8117 8229 8508 8692 8851 9060 9365 9595 9996

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News