സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം അവസാനിച്ചു

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം അവസാനിച്ചു. ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറിയായി തുടരും. 46 അംഗ കമ്മറ്റിയേയും പന്ത്രണ്ടംഗ സെക്രട്ടിയേറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു. ഒമ്പതു പുതുമുഖങ്ങളും അഞ്ചു വനിതകളും പുതിയ കമ്മിറ്റിയിലുണ്ട്. വൈകുന്നേരം 5 മണിക്ക് നടക്കുന്ന വെർച്ച്വൽ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടീയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

2016ൽ ജില്ലാ സെക്രട്ടറിയായിരുന്ന കടകംപ്പള്ളി സുരേന്ദ്രൻ നിയമസഭയിലേക്ക് മത്സരിച്ചപ്പോഴാണ്  ആനാവൂർ നാഗപ്പൻ ആദ്യം സി പി എം ജില്ലാ സെക്രട്ടറിയാകുന്നത്. 2018 ൽ വീണ്ടും തുടർന്നു.പാറശാലയിൽ നടന്ന സമ്മേളനത്തിൽ ആനാവൂരിനെ തന്നെ സമ്മേളനം ഐക്യകണ്ഡേന തെരഞ്ഞെടുത്തു.

പുതിയ കമ്മിറ്റിയിൽ  9 പുതുമുഖങ്ങളാണുള്ളത്.ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ. എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് വി.വിനീഷ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.പി.പ്രമോഷ്, ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറി എസ്.പി.ദീപക് എന്നിവർ പുതുമുഖങ്ങളാണ്.

വി.ജയദേവനും ഡി.കെ.ശശിയുമാണ് ജില്ലാ കമ്മിറ്റിയിലെത്തിയ ഏര്യാ സെക്രട്ടറിമാർ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈലജാ ബീഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടി വി.അമ്പിളി, കർഷക സംഘം കേന്ദ്ര കമ്മിറ്റി അംഗം, എസ്.കെ.പ്രീജ എന്നിവരാണ് പുതുമുഖങ്ങളിലെ വനിതാ പ്രാതിനിധ്യം.

12 അംഗ ജില്ലാ സെക്രട്ടേറിയറ്റിൽ വനിതാ  പ്രതിനിധിയായി എസ്.പുഷ്പലതയേയും പുതുമുഖങ്ങളായി സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽ കുമാർ , എം എൽ എ മാരായ വി. ജോയി, ഡി.കെ.മുരളി എന്നിവരെയും 33 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News