തൃക്കാക്കര നഗരസഭയ്ക്കെതിരായ പുതിയ അഴിമതി ആരോപണം ശരിവച്ച് വി ഡി സതീശന്‍

തൃക്കാക്കര നഗരസഭക്കെതിരായ പുതിയ അഴിമതി ആരോപണം ശരിവച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പിടി തോമസിന്റെ സംസ്‌ക്കാര ചടങ്ങില്‍ പൂക്കള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് നഗരസഭ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം.

സംഭവം അറിഞ്ഞ ഉടന്‍ തിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്ന് തൃക്കാക്കര നഗരസഭയില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

തന്റെ സംസ്‌ക്കാര ചടങ്ങില്‍ ഒരു പൂ പോലും ഉപയോഗിക്കരുതെന്ന പിടി തോമസിന്റെ അന്ത്യാഭിലാഷം നിരാകരിച്ച് തൃക്കാക്കര നഗരസഭ ഒരുലക്ഷത്തി ഇരുപത്തിഎഴായിരം രൂപയുടെ പൂക്കള്‍ വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ ആരോപണം. എന്നാല്‍ സംഭവത്തില്‍ നഗരസഭയെ തള്ളി പറയാതെയായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ പ്രതികരണം.

നഗരസഭയ്ക്ക് ചെലവായ തുക കോണ്‍ഗ്രസ് വഹിക്കുമെന്ന വിഡി സതീശന്റെ വാദം അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതാന്നെന്ന് തൃക്കാക്കര നഗരസഭയില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. എടുത്ത പണം തിരികെ വച്ചാല്‍ കള്ളവ് കള്ളവല്ലാതെ ആകുമോ എന്നും കൗണ്‍സിലര്‍മാര്‍ ചോദിച്ചു.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നിരന്തരം അഴിമതി ആരോപിക്കുന്ന പ്രതിപക്ഷ നേതാവ് സ്വന്തം പാര്‍ട്ടിയിലെ അഴിമതികളോട് കണ്ണടയ്ക്കുകയാണെന്നും തൃക്കാക്കര നഗരസഭയില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News