കോണ്‍ഗ്രസ് രാജ്യത്ത് ദുര്‍ബലമാകുന്നുവെന്നും കോണ്‍ഗ്രസ് മതേതരത്വ മൂല്യം ഉയര്‍ത്തി പിടിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വെര്‍ച്ച്വല്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഹിന്ദുക്കള്‍ ഭരിക്കണം എന്നാണ് രാഹുല്‍ ഗാന്ധിയുടെ ആഗ്രഹം. കോണ്‍ഗ്രസ് മത ന്യൂനപക്ഷ വിഭാഗത്തെ നേതൃത്വത്തില്‍ നിന്ന് ഒഴിവാക്കുന്നു ബി ജെ പി ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ഇന്ത്യ ഹിന്ദുക്കള്‍ ഭരിക്കണമെന്ന് പറഞ്ഞത് രാഹുല്‍ ഗാന്ധിയാണ്. കോണ്‍ഗ്രസ് നിലപാട് ഇതായിരുന്നെങ്കില്‍ മന്‍മോഹന്‍ സിംഗിന് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ കഴിയുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എസ്എസ്സിന്റെ പ്രചാരകനായി പ്രവര്‍ത്തിക്കുകയാണ്.
മത ന്യൂന പക്ഷങ്ങള്‍ രാജ്യത്ത് ഭയത്തോടെയാണ് ജീവിക്കുന്നത്. ബി.ജെ.പി കോര്‍പ്പറേറ്റുകളുമായി ചേര്‍ന്നാണ് ഇന്ത്യ ഭരിക്കുന്നത്. ബി.ജെ.പിയുടെ ഈ നടപടി അവസാനിപ്പിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കതിരെ സാധ്യമായ രീതിയില്‍ എല്ലാവരെയും ഒരുമിച്ച് നിര്‍ത്തും. കണ്ണൂരില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് അതിന് രൂപം നല്‍കും. പ്രാദേശിക കക്ഷികളുമായി ചേരണം. ബി ജെ പി ക്കു ബദല്‍ പ്രാദേശിക കക്ഷികളുടെ യോജിപ്പെന്നും കോടിയേരി പറഞ്ഞു. അത്തരത്തിലുള്ള കക്ഷികളെ യോജിപ്പിക്കാന്‍ സി പി എം ശ്രമിക്കും
ഈ കക്ഷികളെ ഏകോപിപ്പിക്കാന്‍ കഴിയുന്ന രാഷ്ട്രീയ മുന്നേറ്റം ഉണ്ടാകണമെന്നും അദ്ദേഹം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കൃത്യമായി സമ്മേളനം നടത്തി ജനാധിപത്യപരമായി മുന്നോട്ട് പോകുന്ന പാര്‍ട്ടിയാണ് സി.പി.ഐഎം എന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.