കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബി ജെ പി പൊതുയോഗങ്ങൾ

കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വലിയ ആൾക്കൂട്ടത്തെ പങ്കെടുപ്പിച്ച് ബി ജെ പി പൊതുയോഗങ്ങൾ. കോഴിക്കോട് കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് നേതൃത്വം നൽകിയത് സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ.

എറണാകുളം പെരുമ്പാവൂരിൽ ബി ജെ പി സംസ്ഥാന ജനറല്‍  സെക്രട്ടറി അഡ്വ.പി സുധീര്‍ ഉള്‍പ്പടെയുള്ള സംസ്ഥാന നേതാക്കള്‍ പ്രോട്ടോക്കോള്‍ ലംഘനത്തിന് നേതൃത്വം നൽകി. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 30 ശതമാനത്തിലധികം എത്തിനില്‍ക്കുന്ന കോഴിക്കോട് നഗരത്തിലെ കാഴ്ച്യാണിത്.

മുതലക്കുളം മൈതാനിയിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ബി ജെ പി പ്രവര്‍ത്തകര്‍ ഒത്തു കൂടിയത്. പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ജനകീയ പ്രതിരോധം എന്ന പേരില്‍ നടത്തിയ യോഗത്തില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗത്തളിൽ നിന്നാണ് ഇവരെ എത്തിച്ചത്.

പരിപാടിയുടെ ഉദ്ഘാടകനായി എത്തി ബി ജെ പി സംസ്ഥാന പ്രസി. കെ സുരേന്ദ്രൻ തന്നെ പ്രോട്ടോക്കോള്‍ ലംഘനത്തിന് നേതൃത്വം നൽകി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിലൊന്നാണ് കോഴിക്കോട്.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 30 ശതമാനത്തിലധികം നിലനില്‍ക്കുന്ന എറണാകുളം  പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ബി ജെ പി പ്രവര്‍ത്തകര്‍ ഒത്തു കൂടി. പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ജനകീയ പ്രതിരോധം എന്ന പേരില്‍ തന്നെയായാണ് പരിപാടി നടന്നത്.

യോഗത്തില്‍ അഞ്ഞൂറില്‍പ്പരം പേര്‍ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടകനായി എത്തിയ ബി ജെ പി സംസ്ഥാന ജനറല്‍  സെക്രട്ടറി അഡ്വ.പി സുധീര്‍ ഉള്‍പ്പടെയുള്ള സംസ്ഥാന നേതാക്കള്‍ പ്രോട്ടോക്കോള്‍ ലംഘനത്തിന് നേതൃത്വം നല്‍കി. .പ്രതിദിനം ആയിരക്കണക്കിന്  പേരാണ് എറണാകുളത്ത് കൊവിഡ് ബാധിതരാകുന്നത്.

ടി പി ആർ തുടർച്ചയായി 30 ശതമാനത്തിൽ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ പൊതുപരിപാടികൾ വിലക്കിയതുൾപ്പടെ  കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടറുടെ ഉത്തരവ് പുറത്തിറങ്ങിയ ദിവസം തന്നെയായിരുന്നു ബിജെപിയുടെ പ്രോട്ടോക്കോൾ ലംഘനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here