രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ വർധിക്കുന്നു

രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ വർധിക്കുന്നു. മഹാരാഷ്ട്രയിൽ 41000ത്തിന് മുകളിൽ കേസുകൾ സ്ഥിരീകരിച്ചു. കർണാടകയിൽ 34000ത്തിന് മുകളിൽ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്.

ഗുജറാത്തിൽ 10000ത്തിന് മുകളിൽ കേസുകൾ റിപ്പോർട്ട്‌ ചെയ്തപ്പോൾ ബംഗാളിൽ 14000ത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ തമിഴ് നാട്ടിലെ പൊതു പരീക്ഷകൾ സർക്കാർ മാറ്റിവച്ചു.

അതിനിടെ  ദില്ലിയിൽ കേസുകൾ കുറയുകയാണെന്നും ദില്ലി 3ആം തരംഗത്തെ ഫലപ്രദമായി നേരിടുമെന്നും ദില്ലി ആരോഗ്യ മന്ത്രി സത്യന്ദ്ര ജെയിൻ ക്യാക്തമാക്കി.

അതേസമയം രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ച് ഒരു വർഷം പൂർത്തിയാകുമ്പോൾ 70% മുതിർന്ന പൗരന്മാരും കോവിഡിന്റെ രണ്ട് ഡോസ് സ്വീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മണ്ഡവ്യ അറിയിച്ചു.

93% പൗരന്മാർ ഒരു ഡോസ് സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. നിലവിൽ രാജ്യത്ത് 156 കോടിയിലേറെ വാക്‌സിൻ ഡോസുകൾ ആണ് വിതരണം ചെയ്തിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here