പ്രശസ്ത സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥ് അന്തരിച്ചു

സംഗീതജ്ഞനും ഗാനരചയിതാവും നാടക കൃത്തുമായ ആലപ്പി രംഗനാഥ് അന്തരിച്ചു.കോവിഡ് ബാധിതനായ അദ്ദേഹത്തെ ശ്വാസംമുട്ടലിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ ആയിരുന്നു അന്ത്യം.

രണ്ട് ദിവസം മുൻപ് അദ്ദേഹം ശബരിമലയിൽ എത്തി ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട ഒരു കലാകാരനെ കൂടി കോവിഡ് കവർന്നെടുത്തു.

ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചാണ് ആലപ്പി രംഗനാഥ്  വിടപറഞ്ഞത്. കഴിഞ്ഞ മകരവിളക്ക് ദിനത്തിൽ ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങി വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് കോവിഡ് ബാധിച്ചത്.

മലയാളികൾക്ക് മറക്കാനാവാത്ത ഒട്ടേറെ ഗാനങ്ങൾ സമ്മാനിച്ച സംഗീതജ്ഞനാണ്  വിടവാങ്ങുന്നത്. സിനിമയിലും നാടകത്തിലുമടക്കം രണ്ടായിരത്തിലേറെ പാട്ടുകൾക്ക് ആലപ്പി രംഗനാഥ് ഈണം നൽകിയിട്ടുണ്ട്. 1973ൽ പി എ തോമസ് സംവിധാനം ചെയ്ത ജീസസ് എന്ന സിനിമയിലൂടെ സ്വതന്ത്രസംഗീത സംവിധായകനായി .

യേശുദാസ് കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ഗാനങ്ങൾ. യേശുദാസിൻ്റെ തന്നെ തരംഗിണി സ്റ്റുഡിയോയിക്ക്  വേണ്ടി തയ്യാറാക്കിയ അയ്യപ്പഭക്തിഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെടെയും ഗാനഭൂഷണം എം ജി ദേവമ്മാളുടെയും മകനായി ജനനം. 42 നാടകങ്ങളും 25 നൃത്ത നാടകങ്ങളും രചിച്ചു സംവിധാനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News