നടി ആക്രമിക്കപ്പെട്ട കേസ്: സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍  വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും.

കേസില്‍  കുടുതൽ സാക്ഷികളെ വിസ്തരിക്കണമെന്നും പ്രതികളുടെ ഫോൺ വിളികളുടെ അസ്സൽ രേഖകൾ വിളിച്ചു വരുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍റെ ഹർജികളിലാണ് വിധി.

പ്രോസിക്യൂഷൻ്റെ ആവശ്യങ്ങൾ വിചാരണക്കോടതി പരിഗണിക്കുന്നില്ലന്നാണ് പ്രധാന ആരോപണം.പ്രോസിക്യൂഷൻ്റെ ചില ചോദ്യങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലന്നും പ്രതികളുടെ ഫോൺ വിളികളുടെ അസ്സൽ രേഖകൾ വിളിച്ചു വരുത്തണമെന്ന ആവശ്യം നിരസിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേ സമയം കൂടുതൽ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി വാദത്തിനിടെ പറഞ്ഞിരുന്നു. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ സത്യം പുറത്തു വരണമെന്നതാണ് ലക്ഷ്യമെങ്കിൽ സാങ്കേതികത്വത്തിന് ഊന്നൽ നൽകരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.അന്വേഷണ ഉദ്യോഗസ്ഥനും പബ്ലിക് പ്രോസിക്യൂട്ടർക്കും സംഭവിക്കാവുന്ന വിഴ്ചകൾ മൂലം സത്യം മൂടിവയ്ക്കപ്പെടരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

വിശദമായി വാദം കേട്ട ജസ്റ്റിസ് കൗസർ എടപ്പഗത്ത് , ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റുകയായിരുന്നു.കേസിൽ തുടരന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിൽ ഹൈക്കോടതി വിധി നിർണ്ണായകമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here