മകരവിളക്ക് കഴിഞ്ഞും ദർശനം തുടരുന്ന ശബരിമല നട അടയ്ക്കാൻ ഇനി മൂന്നു നാൾ മാത്രം. ബുധനാഴ്ച വരെയാണ് തീർത്ഥാടകർക്ക് ദർശനാനുമതിയുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പു വരുത്തി മുഴുവൻ സമയ നിരീക്ഷണം ആരോഗ്യ വകുപ്പ് നടത്തി വരുന്നു.
ശബരിമല ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിങ്ങിൻ്റെ സേവനം രണ്ട് ദിവസം മുൻപേ ദേവസ്വം ബോർഡ് നിർത്തിയിരുന്നു. എന്നിട്ടും നീർത്ഥാടക തിരക്കിന് ഒട്ടും കുറവില്ല.
അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ തന്നെയാണ് ഇപ്പോഴും എണ്ണത്തിൽ കൂടുതൽ. നിലവിൽ സ്പോട്ട് ബുക്കിങ് തുടരുന്നതും ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമായി മാറുകയാണ്. ഇന്നലെ വൈകിട്ടോടെ പന്തളം രാജപ്രതിനിധി പതിനെട്ടാം പടി കയറി സന്നിധാനത്തെത്തി അയ്യപ്പ ദർശനം നടത്തി.
14 ന് തിരുവാഭരണ സംഘത്തോടൊപ്പ o എത്തിയ രാജപ്രതിനിധി മൂന്നു ദിനങ്ങൾ പമ്പയിൽ തങ്ങണമെന്നാണ് ആചാരം. 19 വരെ തീർത്ഥാടകർക്ക് സർവ്വാഭരണ വിഭൂഷിതനായ അയ്യപ്പന് കണ്ട് തൊഴാം. 20ന് രാവിലെ രാജപ്രതിനിധിയുടെ സാന്നിധ്യം മാത്രമായിരിക്കും ക്ഷേത്രത്തിലുണ്ടാകുക.
പൂജകൾക്ക് ശേഷം ഒരു വർഷത്തേക്കുള്ള ക്ഷേത്ര ചെലവുകൾക്കായി പണക്കിഴി നൽകി തിരുവാഭരണ സംഘം മടക്ക യാത്ര തുടങ്ങും. അതേ സമയം, നിലവിലെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ആരോഗ്യ വകുപ്പ് കടുപ്പിച്ചു കഴിഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.