ധീരജ് വധക്കേസ്: പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിൻ്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ധീരജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന കെ.എസ്.യു- യൂത്ത് കോൺഗ്രസ് നേതാക്കള  കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിൻ്റെ അപേക്ഷ മുട്ടം ജില്ലാ കോടതി ഇന്ന് പരിഗണിക്കും.

നിഖിൽ പൈലി, ജെറിൻ ജോജോ, ടോണി തേക്കിലക്കാടൻ, ജിതിൻ ഉപ്പുമാക്കൽ എന്നിവരെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിലെ പ്രധാന തെളിവായ ധീരജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ഉൾപ്പെടെ ഇവരിൽ നിന്നും കണ്ടെത്താനുണ്ട്. സംഭവത്തിൽ ഇന്നലെ പിടിയിലായ കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News