തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ വെല്ലുവിളി ഉയർത്തി ഭാരതീയ കിസാൻ യൂണിയൻ

ബിജെപിക്ക് കൂടുതൽ വെല്ലുവിളി ഉയർത്തി ഉത്തർപ്രദേശ്  നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്പി- ആര്‍എല്‍ഡി സഖ്യത്തെ പിന്തുണയ്ക്കാൻ ഭാരതീയ കിസാൻ യൂണിയൻ. ജനങ്ങൾ സഖ്യത്തിന് ഒപ്പം നിൽക്കണമെന്നും ബികെയു ദേശീയ അധ്യക്ഷൻ അഭ്യർത്ഥിച്ചു.

അതിനിടെ ബിജെപി വിട്ട മുൻ മന്ത്രി ധാരാ സിംഗ് ചൗഹാൻ ഉൾപ്പെടെയുള്ളവർ സമാജ് വാദി പാർട്ടിയിൽ ചേർന്നതും ബിജെപിയെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. കർഷക സമരവും കർഷക സംഘടനകളുടെ നിലപാടും ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ഏറെ  നിർണായകമാണ്.

കേന്ദ്രസർക്കാർ  ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനിരിക്കെയാണ്  സമാജ് വാദി പാർട്ടി- ആർഎൽഡി സഖ്യത്തിന് പിന്തുണയുമായി ഭാരതീയ കിസാൻ യൂണിയൻ രംഗത്തെത്തിയത്. ഉത്തർപ്രദേശിലെ ജനങ്ങളും കർഷകരും എസ്പി ആര്‍എല്‍ഡി സഖ്യത്തിന് ഒപ്പം നിൽക്കണമെന്ന് ബികെയു നേതാവ് നരേഷ് ടിക്കയത് അഭ്യർത്ഥിച്ചു.

ആദ്യമായാണ് ഒരു കർഷക സംഘടന സമാജ് വാദി പാർട്ടിക്ക് പരസ്യ പിന്തുണ ഉറപ്പുനൽകുന്നത്. കർഷക നിലപാടുകൾ തിരിച്ചടിയാകുമെന്ന ബിജെപി ആശങ്ക വർദ്ധിപ്പിക്കുന്നതാണ് ഭാരതീയ കിസാൻ യൂണിയൻ ദേശിയ അധ്യക്ഷന്റെ വാക്കുകൾ.

അതിനിടെ എസ്പി ആര്‍എല്‍ഡി  സഖ്യം ഏഴ് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ദളിത് പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ഉറപലിക്കാൻ ലക്ഷ്യം വെച്ചു  ബിജെപി പ്രഖ്യാപിച്ച ആദ്യ പട്ടികയിൽ 20 സിറ്റിങ് എംഎൽഎ മാർക്കാണ് സീറ്റ് നഷ്ടപ്പെട്ടത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം 107 പേരുടെ പട്ടികയാണ് ബിജെപി ഒന്നാംഘട്ടത്തിൽ പുറത്തുവിട്ടത്. അതിനിടെ ബിജെപി വിട്ട മുൻ മന്ത്രി ധാരാ സിംഗ് ചൗഹാൻ കഴിഞ്ഞ ദിവസം ഔദ്യോഗികമായി സമാജ്‌വാദി പാർട്ടിയുടെ ഭാഗമായതും ബിജെപിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

സ്വാമി പ്രസാദ് മൗര്യ, ധാരം സിംഗ് സൈനി എന്നിവർ നേരത്തെ എസ്പിയിൽ ചേർന്നിരുന്നു. അതിനിടെ മുൻ ഐപിഎസ് ഉദ്യോഗസ്ഥർ ബിജെപിയുടെ ഭാഗമാക്കുന്നതിൽ വിമർശനവുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും രംഗത്തെത്തിയിട്ടുണ്ട്.

സംഭവം തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടു. യുപി, ഐപിഎസ് ഉദ്യോഗസ്ഥനായ അസിം അരുൺ സർവ്വീസിൽ നിന്ന് രാജിവച്ചാണ് ബിജെപിയിൽ ചേർന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News