കെ സുധാകരനെ കോണ്‍ഗ്രസ്സിന് തിരുത്താനായില്ലെങ്കില്‍ ജനങ്ങള്‍ തിരുത്തും: എ വിജയരാഘവന്‍

കെ സുധാകരനെ കെപിസിസിയ്ക്കും ഹൈക്കമാന്‍ഡിനും തിരുത്താനായില്ലെങ്കില്‍ ജനങ്ങള്‍ തിരുത്തുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍. സി ടി കൃഷ്ണന്റെ ആത്മകഥ കടന്നുവന്ന വഴിത്താരകള്‍ പരിചയപ്പെടുത്തി സംസാരിയ്ക്കുകയായിരുന്നു എ വിജയരാഘവന്‍.

കൊലപാതകങ്ങള്‍ക്ക് ശേഷവും കേരളത്തിലെ ജനങ്ങളെ വെല്ലുവിളിയ്ക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ്സിന് സുധാകരനെ തിരുത്താനായില്ലെങ്കില്‍ ജനങ്ങള്‍ തിരുത്തുമെന്ന് എ വിജയരാഘവന്‍ പറഞ്ഞു

സിടി കൃഷ്ണന്റെ ആത്മകഥ കടന്നുവന്ന വഴിത്താരകള്‍ പരിചയപ്പെടുത്തുകയായിരുന്നു എ വിജയരാഘവന്‍. പാലക്കാട്ടെ ഗ്രാമീണതയില്‍നിന്നുയര്‍ന്നുവന്ന സി ടി കൃഷ്ണന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രയോഗവല്‍ക്കരണത്തിന്റെ ചരിത്രം കൂടിയാണ് അടയാളപ്പെടുത്തുന്നത്

ചടങ്ങില്‍ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു, സിപിഐ നേതാക്കള്‍ കെ ഇ ഇസ്മായില്‍, വി ചാമുണ്ണി, കൈരളി ടിവി ഡയരക്ടര്‍ ടി ആര്‍ അജയന്‍, വി സി കബീര്‍, മുണ്ടൂര്‍ സേതുമാധവന്‍, ടി എന്‍ കണ്ടമുത്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News