ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി സിദ്ധാര്‍ത്ഥ്

ഒരു വര്‍ഷം ഇംഗ്ലീഷ് കവിതാ സമാഹാരങ്ങള്‍ അടങ്ങിയ പത്ത് പുസ്തകങ്ങള്‍ പുറത്തിറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുകയാണ് ചരിത്ര വിദ്യാര്‍ത്ഥിയായ പി കെ  സിദ്ധാര്‍ത്ഥ്.

കൊവിഡ് കാലത്തെ അടച്ചിടല്‍ പ്രയോജനപ്പെടുത്തിയാണ് സിദ്ധാര്‍ത്ഥ് തന്‍റെ സര്‍ഗ്ഗവാസനയെ റെക്കോര്‍ഡ് നേട്ടത്തിലെത്തിച്ചത്. തൃപ്പൂണിത്തുറ പേട്ട സ്വദേശിയായ പി കെ സിദ്ധാര്‍ത്ഥ് 2020 ഓഗസ്റ്റ് മുതല്‍ 2021 ഓഗസ്റ്റ് വരെ പബ്ലീഷ് ചെയ്തത് പത്ത് കവിതാ സമാഹാരങ്ങളാണ്.

എംജി യൂണിവേഴ്സിറ്റിയിലെ എംഎ ചരിത്രവിദ്യാര്‍ത്ഥിയായ ഈ 23കാരന്‍ കോവിഡ് കാലത്ത് എഴുതിയ ഇംഗ്ലീഷ് കവിതകളാണ് ഇപ്പോള്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സും ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സും കീഴടക്കിയത്.

ഏറ്റവും കുറഞ്ഞ കാലയളവിനുളളില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ ഒരു എഴുത്തുകാരന്‍ പബ്ലീഷ് ചെയ്തതിനാണ് ഈ നേട്ടം. ആറാം ക്ലാസ് മുതല്‍ കവിതകള്‍ എഴുതി തുടങ്ങിയ സിദ്ധാര്‍ത്ഥിന്‍റെ രചനകള്‍ നിരവധി മാഗസിനുകളിലും പത്രങ്ങളിലും പ്രസദ്ധീകരിച്ചിട്ടുണ്ട്.

പ്രകൃതി സൗന്ദര്യവും നഷ്ടപ്പെട്ട പ്രണയവും അടങ്ങിയ ഫിലോസഫിക്കല്‍ കവിതകളാണ് സിദ്ധാര്‍ത്ഥിന്‍റെ രചനകള്‍. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സും സ്വന്തമാക്കാന്‍ ഒരുങ്ങുന്ന ഈ 23കാരന് സിവില്‍ സര്‍വ്വീസാണ് ജീവിത ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News