വേറിട്ട കാഴ്ചയായി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോ പ്രദര്‍ശനം

പ്രകൃതിയുടെ മനോഹര ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോ പ്രദര്‍ശനം വേറിട്ട കാഴ്ചയായി. കോട്ടയം പബ്ലിക് ലൈബ്രറി ആര്‍ട്ട് ഗ്യാലറിയിലാണ് നേച്ചര്‍ വൈബ്‌സ് എന്ന ചിത്രപ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

18-ാം തീയതി വരെ ഒരുക്കി യിരിക്കുന്ന പ്രദര്‍ശനം തികച്ചും സൗജന്യമാണ്. 6 യുവ ഫോട്ടോഗ്രാഫര്‍മാരുടേതായി 35 ചിത്രങ്ങള്‍. എല്ലാം ജീവന്‍ തുടിക്കുന്ന ആസ്വാദകരുടെ കണ്ണുകളെ പിടിച്ചു നിര്‍ത്തുന്നവയാണ്.

കോട്ടയം പബ്ലിക് ലൈബ്രറി ആര്‍ട്ടി ഗ്യാലറിയിലാണ് വന്യജീവികളുടെയും പക്ഷികളുടെയും അപൂര്‍വ ചിത്രങ്ങള്‍ കോര്‍ത്തിണക്കി നേച്ചര്‍ വൈബ്‌സ് എന്ന പേരില്‍ പ്രദർശനം ഒരുക്കിയിരിക്കുന്നത്. സിബി കെ തമ്പി, ഷാ സിറാജ്, അശോകന്‍ രചന, കെ എസ് രവീഷ്, ജിമ്മി കാമ്പല്ലൂര്‍, ജി ശിവപ്രസാദ് എന്നിവര്‍ വിവിധ കാലയളവുകളില്‍ ക്യാമറയിൽ ഒപ്പിയെടുത്തതാണ് ഈ ചിത്രങ്ങള്‍.

കാടിനെ അറിയുക എന്ന ആശയം മുൻനിർത്തിയാണ് ചിത്ര പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. കേരളം മുതല്‍ കാശ്മീര്‍ വരെ രാജ്യത്തിന്റെ വിവധ ഇടങ്ങളില്‍ നിന്നായി പകര്‍ത്തിയ ഫോട്ടോകളാണിവ.

ആസ്വാദകരുടെ മനസ്സിന് സന്തോഷം പകരുന്ന തരിത്തിലുള്ള ചിത്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഈമാസം 14ന് ആരംഭിച്ച പ്രദര്‍ശനം 18 വരെ തുടരും. രാവിലെ 10 മുതല്‍ വൈകിട്ട് ഏഴര വരെയാണ് പ്രദര്‍ശന സമയം. പ്രവേശനം സൗജന്യമാണ്. ഇഷ്ടചിത്രങ്ങള്‍ ആസ്വാദകര്‍ക്ക് വാങ്ങുവാനും അവസരമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News